ജപ്പാനിൽ വൻ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ജപ്പാന്റെ വടക്കേ അറ്റത്തുള്ള ദ്വീപായ ഹോക്കൈഡോയിലാണ് ഇന്നലെ ഭൂകമ്പമുണ്ടായത്. പ്രാദേശിക സമയം രാത്രി 10.27ഓടെയാണ് സംഭവം. അപകടത്തിൽ ആളപായമോ കനത്ത നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്ന് ജപ്പാനിലെ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ജനങ്ങൾ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും, സുനാമി മുന്നറിയിപ്പ് ഇല്ലെന്നും അധികൃതർ വ്യക്തമാക്കി.
ചില കെട്ടിടങ്ങൾ തകരുകയും വിള്ളലുകൾ രൂപപ്പെടുകയും ചെയ്കിട്ടുണ്ട്. കുഷിറോയിൽ നിന്ന് 60 കിലോമീറ്റർ അകലെ പസഫിക് സമുദ്രത്തിൽ 99 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. ഏതാനും ദിവസങ്ങൾക്ക് മുൻപ് തുർക്കിയിലുണ്ടായ ഭൂകമ്പത്തിൽ 48,000ത്തിലധികം ആളുകളാണ് കൊല്ലപ്പെട്ടത്.
തുർക്കിയുടെ തെക്കേ അറ്റത്തുള്ള ഹതായ് മേഖലയിൽ ഈ ആഴ്ച ആദ്യം രണ്ട് ഭൂകമ്പങ്ങളാണ് ഉണ്ടായത്. തുർക്കിയിലുണ്ടായ കനത്ത ഭൂകമ്പത്തിന്റെ പശ്ചാത്തലത്തിൽ അതീവ ജാഗ്രതയിലാണ് മുന്നോട്ട് പോകുന്നതെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
Discussion about this post