ശ്രീനഗര്‍:അതിര്‍ത്തിയില്‍ പാക്കിസ്ഥാന് സൈന്യത്തിന്റെ ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു.രാജ്യാന്തര അതിര്‍ത്തിയിലെ എട്ട് സൈനിക ഔട്ട് പോസ്റ്റുകള്‍ക്ക് നേരെയാണ് വെടിവയ്പ്പുണ്ടായത്.ഇന്ത്യന്‍ സൈന്യവും ശക്തമായി തിരിച്ചടിച്ചു. പുലര്‍ച്ചെ ഒരു മണിവരെ വെടിവയ്പ്പു നീണ്ടു നിന്നു.
ജമ്മു കശ്മീരിലെ ആര്.എസ്.പുര സെക്ടറില്‍ ഇന്നലെ രാത്രി 10 മണിയോടെയാണ് വെടിവയ്പ്പുണ്ടായത്. ചെറിയ ആയുധങ്ങളും മോട്ടോര്‍ ഷെല്ലുകളും ഉപയോഗിച്ചായിരുന്നു ആക്രമണമെന്ന് ബിഎസ്എഫ് ഉദ്യോഗസ്ഥന് പറഞ്ഞു.
Discussion about this post