ബെയ്ജിംഗ് : ശവകുടീരം തുറന്ന് തലയോട്ടിയെടുത്ത യുവാവിന് തടവ് ശിക്ഷ. വീഡിയോ ലൈവായി പ്രചരിപ്പിക്കുന്നതിലൂടെ ചെയ്യുന്നതിലൂടെ പണമുണ്ടാക്കാൻ വേണ്ടിയാണ് 21 കാരനായ യുവാവ് ശവകുടീരങ്ങൾ തുറന്നത്. എന്നാൽ നാട്ടുകാർ പരാതി നൽകിയതോടെ ഇയാൾക്ക് ഒൻപത് മാസം തടവ് ശിക്ഷ വിധിക്കുകയായിരുന്നു.
ചൈനയിലാണ് സംഭവം. ചെൻ എന്ന യുവാവാണ് പുരാതന ഗുവോലി കേവ് ശ്മശാനത്തിലെത്തിയത്. തുടർന്ന് കൂട്ടുകാരുടെ സഹായത്തോടെ ഇയാൾ ശവകുടീരങ്ങൾ തുറക്കുകയും എല്ലുകൾ പെറുക്കിയെടുക്കുകയും ചെയ്തു. ഇത് ലൈവായി പ്രചരിപ്പിക്കുന്നുണ്ടായിരുന്നു. ഇതിന് പിന്നാലെ ശവകുടീരത്തിൽ നിന്ന് തലയോട്ടി പുറത്തെടുത്ത യുവാവ് അത് ചുംബിക്കുകയും ചെയ്തു.
ഗുയിഷൗവിലെ മിയാവോ വംശക്കാർ ഉപയോഗിച്ചിരുന്ന ഒരു പരമ്പരാഗത ശ്മശാനമാണത്. 2015-ൽ, ഇതിനെ സാംസ്‌കാരിക പൈതൃകമായി പ്രഖ്യാപിച്ചിരുന്നു. ഇവിടെയെത്തിയാണ് യുവാവ് സാഹസികത കാണിച്ചത്.
ഈ വീഡിയോ അൻമോ എന്ന പ്ലാറ്റ്‌ഫോമിൽ പ്രചരിച്ചതോടെയാണ് പരാതിയുമായി ആളുകൾ രംഗത്തെത്തിയത്. തുടർന്ന് ഇയാൾക്കെതിരെ പോലീസ് നടപടിയെടുക്കുകയായിരുന്നു. കോടതിക്ക് മുന്നിൽ മാപ്പ് ചോദിച്ച യുവാവ്, ഇനിയൊരിക്കലും ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടില്ലെന്ന് ഉറപ്പുനൽകി.
Discussion about this post