Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

പ്രതിപക്ഷത്തെ വി.ഡി സതീശൻ പിണറായിക്ക് വിറ്റോ? മാത്യു കുഴൽനാടൻ കത്തിച്ച് വിട്ട ചർച്ച ഇന്ന് സഭയിൽ മുക്കിയതാര്? സമൂഹമാദ്ധ്യമങ്ങളിലും ചർച്ചകൾ ചൂടുപിടിക്കുന്നു

by Brave India Desk
Mar 1, 2023, 05:06 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം; വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ ഫ്‌ലാറ്റ് സമുച്ചയവുമായി ബന്ധപ്പെട്ട് ഇന്നലെ മാത്യുകുഴൽനാടൻ കത്തിച്ച് വിട്ട വിഷയം ഇന്ന് സഭയിൽ ചർച്ചയാകാതെ പോയത് എന്ത്കൊണ്ടാണെന്നാണ് സമൂഹമാദ്ധ്യമങ്ങൾ ഉൾപ്പെടെ ചർച്ച ചെയ്യുന്നത്.  ഇന്നലെ കുഴൽനാടൻ കത്തിച്ചു വിട്ടത് ആളിക്കത്തിക്കാൻ ചുമതല ഉണ്ടായിരുന്ന പ്രതിപക്ഷ നേതാവ് ഇന്ന് ഇതുമായി യാതൊരു ബന്ധവുമില്ലാത്ത വിഷയമാണ് അടിയന്തിര പ്രമേയമായി അവതരിപ്പിച്ചത്. നികുതി പിരിവിലെ വീഴ്ചകള്‍ക്കുള്ള  അടിയന്തിര പ്രമേയ നോട്ടീസാണ് ഇന്ന് പ്രതിപക്ഷം സഭയിൽ കൊണ്ടുവന്നത്. അടിയന്തിരപ്രമേയത്തിന് അവസരം ലഭിച്ചില്ലെന്നും പറഞ്ഞു ബഹളമുണ്ടാക്കി പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപോകുകയും ചെയ്തു.

ഇക്കാര്യത്തിലാണ് സമൂഹമാദ്ധ്യമങ്ങളിലും ഇന്ന് ചർച്ച നടക്കുന്നത്. മാത്യുകുഴൽനാടൻ ഇന്നലെ ഉന്നയിച്ച വിഷയവുമായി ബന്ധപ്പെട്ട് കൂടുതൽ തെളുവുകൾ സ്വപ്ന സുരേഷും ഇന്നലെ പുറത്തുവിട്ടിരുന്നു. എന്നാൽ ഈ വിഷയം ഇന്ന് വീണ്ടും ചർച്ചചെയ്ത് സർക്കാരിനെ കൂടുതൽ സമ്മർദ്ദത്തിൽ ആക്കുന്നതിന് പകരം മറ്റൊരു വിഷയം ചർച്ചയ്ക്ക് കൊണ്ടുവന്നതിൽ വി.ഡി സതീശൻറെ ഉദ്ദേശ ശുദ്ധിയെ എല്ലാവരും ചോദ്യം ചെയ്യുകയാണ്. പ്രതിപക്ഷത്തെ പിണറായിക്ക് വിറ്റ് വി.ഡി സതീശൻ കാശുവാങ്ങി എന്നാണ് സമൂഹമാദ്ധ്യമങ്ങൾ ആരോപിക്കുന്നത്. വി.ഡി സതീശൻ പ്രതിപക്ഷത്തെ ഇല്ലാതാക്കിയെന്നും സമൂഹമാദ്ധ്യമങ്ങൾ ആരോപണം ഉന്നയിക്കുന്നു. പിണറായിക്ക് മൌനാനുവാദം കൊടുക്കുകയാണ് വി.ഡി സതീശൻ ചെയ്യുന്നതെന്നാണ് ഒരു കൂട്ടർ പറയുന്നത്.

Stories you may like

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

യുഎഇ കോണ്‍സുലേറ്റ് ജനറലും ശിവശങ്കറും സ്വപ്നയും ക്ലിഫ് ഹൗസില്‍ രഹസ്യ കൂടിക്കാഴ്ച നടത്തിയെന്ന ഇഡിയുടെ റിമാന്‍ഡ് റിപ്പോര്‍ട്ടിനെ എടുത്തുകാട്ടിയാണ് കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ ഇന്നലെ സഭയിൽ ചോദ്യമുന്നയിച്ചത്. ലൈഫ് മിഷൻറെ പേരിൽ 20 കോടി തട്ടിയെടുത്തവർക്കെതിരെ സർക്കാർ എന്തു നടപടി സ്വീകരിച്ചു എന്ന ചോദ്യവും മാത്യു കുഴൽനാടൻ ഉന്നയിച്ചിരുന്നു.

വളരെ പ്രകോപിതനായാണ് മുഖ്യമന്ത്രി ഇന്നലെ മാത്യു കുഴൽനാടന് സഭയിൽ മറുപടി നൽകിയത്.  കുഴല്‍നാടന്‍ പച്ചക്കള്ളമാണ് പറയുന്നതെന്നും തന്നെ ആരും കണ്ടിട്ടില്ലെന്നും സംസാരിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി മറുപടി പറഞ്ഞു

ശിവശങ്കറിന് സ്വപ്ന സുരേഷ് അയച്ച വാട്‌സാപ് ചാറ്റ് പുറത്തു വന്നിട്ടുണ്ടെന്നും, യുഎഇ കോണ്‍സുലേറ്റിന് റെഡ് ക്രസന്റുമായി കരാറില്‍ ഏര്‍പ്പെടാന്‍ മുഖ്യമന്ത്രിയുടെ അനുമതി വാങ്ങിത്തരണമെന്നാണ് ചാറ്റില്‍ പറയുന്നതെന്നും മാത്യു കുഴല്‍നാടന്‍ അക്കമിട്ട് നിരത്തി.   പദ്ധതിക്കായി മുഖ്യമന്ത്രിയുടെ അഡി.പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രനെ വിളിക്കാനാണ് ശിവശങ്കര്‍ സ്വപ്നയോട് പറയുന്നത്. തെറ്റാണെങ്കില്‍ നിഷേധിക്കാനുള്ള തന്റേടം മുഖ്യമന്ത്രി കാണിക്കണമെന്നും കുഴൽനാടൻ വെല്ലുവിളിച്ചു. കൂടിക്കാഴ്ച നടന്നിട്ടില്ലെങ്കില്‍ തൻറെ ആരോപണത്തിനെതിരെ കോടതിയെ സമീപിക്കണമെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു. ഇക്കാര്യത്തിൽ മാത്യു കുഴല്‍നാടന്റെ ഉപദേശം ഇപ്പോള്‍ വേണ്ട എന്നായിരുന്നു മുഖ്യമന്ത്രി ഇതിന് നൽകിയ മറുപടി.

ഈ വിഷയവുമായി ബന്ധപ്പെട്ട്  ഫേസ്ബുക്കിൽ വാണിജയതേ  എഴുതി ശ്രദ്ധേയമായ കുറിപ്പും ഇതിൽ ഉൾപ്പെടുത്തുന്നു.

ഇന്ന് സഭയിൽ ഒരു കാര്യം ശ്രദ്ധിച്ചായിരുന്നോ?
ഇന്നലെ കുഴൽനാടൻ കത്തിച്ചു വിട്ടത് ആളിക്കത്തിക്കാൻ ചുമതല ഉണ്ടായിരുന്ന പ്രതിപക്ഷ നേതാവ് ചെയ്ത ഒരു ട്രിക്ക്. അതുമായി ബന്ധമില്ലാത്ത മറ്റൊരു വിഷയവും ഉന്നയിച്ചു അടിയന്തിരപ്രമേയത്തിന് അവസരം ലഭിച്ചില്ലെന്നും പറഞ്ഞു ചുമ്മാ ഒരു ബഹളമുണ്ടാക്കി ഇറങ്ങിപ്പോക്ക് നടത്തി. അതെ സമയം ഇന്നലത്തെ വിഷയം തുടർന്ന് ഏറ്റെടുത്ത്, അതിനോട് ചേർന്നുള്ള കൂടുതൽ വെളിപ്പെടുത്തലുകൾ സഭയിൽ ഉന്നയിച്ച് ഇതിനകം തന്നെ വിഷമവൃത്തത്തിൽ നിൽക്കുന്ന മുഖ്യമന്ത്രിയിൽ കൂടുതൽ സമ്മർദ്ദം ചെലുത്താനുള്ള അവസരമാണ് സതീശൻ നൈസായി പാഴാക്കി കളഞ്ഞത്. ഈ പ്രതിപക്ഷ നേതാവിനെ ഒക്കെ വിശ്വസിച്ചിരിക്കുന്ന കോൺഗ്രസ്സ് അണികൾ ഒന്നോർത്തോളൂ. നിങ്ങളെയൊക്കെ പിണറായിക്ക് വിറ്റു കായും വാങ്ങി പുട്ടടിച്ചു കഴിഞ്ഞു സതീശൻ കഞ്ഞിക്കുഴി. കാര്യം നൂറ് കൂട്ടം നെഗറ്റിവുകൾ പറയാനുണ്ടാവും ചെന്നിത്തലയെക്കുറിച്ച്. എന്നാലും ഭരണകക്ഷിയുടെ കൂടെ ഇങ്ങനെ ഒരു അണ്ടർ സ്റാൻഡിങ്ങിൽ ഫ്രണ്ട്ലി മാച്ച് കളിക്കാൻ ചെന്നിത്തല തയ്യാറാവില്ല. ഇത് അല്ലെങ്കിലേ കേരളത്തിൽ മാത്രമായി ചുരുങ്ങുന്ന ദുർബല കോൺഗ്രസ്സിന്റെ പാളയത്തിൽ പിണറായി ഉപേക്ഷിച്ചു പോയ ട്രോജൻ കുതിരയാണ് കഞ്ഞിക്കുഴി. ശുഷ്കമായി നിലനിൽക്കുന്ന തലയിൽ ആൾത്താമസമുള്ള കൂട്ടത്തിലുള്ള കോൺഗ്രസ്സ് നേതാക്കളായ കുഴൽനാടനെയും ലിജുവിനെയും ഒക്കെപ്പോലെയുള്ളവർ ഒന്ന് ചിന്തിക്കുന്നത് നല്ലതാണ്. ഈ നാറിയ ബ്രോക്കർ പണിക്ക് വെറുതെ നിന്ന് കൊടുക്കണോ എന്ന്..

Tags: v.d satheesanmathew kuzhalnadan
Share15
Tweet
Send
Share

Latest stories from this section

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

ചരിത്രം കുറിച്ച് അമിത് ഷാ ; ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ആഭ്യന്തര മന്ത്രിയായിരുന്ന വ്യക്തി ; മറികടന്നത് എൽ കെ അദ്വാനിയെ

അമിത് ഷായുടെ സന്ദർശനം : കൊല്ലത്ത് ശനിയാഴ്ച കടുത്ത ഗതാഗത നിയന്ത്രണം

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies