ന്യൂഡൽഹി: വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ മേഘാലയിൽ ബിജെപി സഖ്യം അധികാരത്തിലേറുമെന്ന സൂചന. എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്ത് വന്നതിന് പിന്നാലെ അസം മുഖ്യമന്ത്രിയും നോർത്ത് ഈസ്റ്റ് ഡെമോക്രാറ്റിക് അലയൻസ് (എൻ ഇ ഡി എ) കൺവീനറുമായ ഹിമന്ത ബിശ്വ ശർമ്മ മുൻ സഖ്യകക്ഷിയായിരുന്ന എൻപിപി അദ്ധ്യക്ഷൻ കോൺറാഡ് കെ സാങ്മയുമായി കൂടിക്കാഴ്ച നടത്തി.
അസം തലസ്ഥാനമായ ഗുവാഹാട്ടിയിലുള്ള ഒരു ഹോട്ടലിൽ ചൊവ്വാഴ്ച അർദ്ധരാത്രിയിലായിരുന്നു രണ്ടു മുഖ്യമന്ത്രിമാരും ചർച്ച നടത്തിയത്.
മൂന്ന് വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും കേവല ഭൂരിപക്ഷത്തോടെ എൻഡിഎ സർക്കാർ അധികാരത്തിൽ വരുമെന്ന് ഹിമന്ത ബിശ്വ ശർമ്മ വ്യക്തമാക്കി. ചില എക്സിറ്റ് പോളുകൾ പ്രവചിച്ചതുപോലെ ത്രിപുരയിലോ നാഗാലാൻഡിലോ മേഖാലയയിലോ തൂക്കുസഭ ഉണ്ടാകില്ല.ഒരു എൻഡിഎ സ്ഥാനാർത്ഥിയും കോൺഗ്രസുമായോ തൃണമൂൽ കോൺഗ്രസുമായോ സഖ്യത്തിലേർപ്പെടില്ലെന്ന് ഹിമന്ത ബിശ്വ ശർമ വ്യക്തമാക്കി.
Discussion about this post