2002-ൽ ഷാഫി സംവിധാനം ചെയ്ത മലയാളത്തിലെ എക്കാലത്തെയും മികച്ച കോമഡി ചിത്രങ്ങളിൽ ഒന്നാണ് ‘കല്യാണരാമൻ’. ദിലീപ്, കുഞ്ചാക്കോ ബോബൻ, നവ്യ നായർ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ഈ ചിത്രം ഇന്നും പ്രേക്ഷകരെ ചിരിപ്പിക്കുന്ന ക്ലാസ്സിക്ക് ആണ് ഈ ചിത്രം.
വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നവരും അങ്ങനെ ഒരു ജീവിതത്തിലേക്ക് പ്രവേശിക്കുന്നവരും പോകുന്ന ക്ഷേത്രത്തിലേക്ക് വൃദ്ധനായ തെക്കേടത്ത് രാമൻകുട്ടി അഥവാ കല്യാണരാമൻ എത്തുന്നു. യുവതി, യുവാക്കൾ കൂടുതലായി എത്തുന്ന അവിടേക്ക് അദ്ദേഹമെത്തുമ്പോൾ അവിടെ ഉള്ള കുട്ടികൾ അയാളെ കളിയാക്കാൻ ശ്രമിക്കുന്നു. അവർക്കെല്ലാം വായടപ്പിക്കുന്ന മറുപടി കൊടുത്ത രാമൻകുട്ടി തന്റെ കഥ അവരോട് പറയുന്നു. പാചകം തൊഴിലായി സ്വീകരിക്കുന്ന കുടുംബത്തിലെ അംഗമായ രാമൻകുട്ടി തന്റെ യൗവന കാലത്ത് ഒരു കല്യാണവീടിന്റെ ഭാഗമായി വർക്ക് ഏറ്റെടുത്ത ശേഷം അയാളുടെ ജീവിതത്തിൽ വന്ന മാറ്റങ്ങളാണ് സിനിമ ചർച്ച ചെയ്തത്.
സിനിമയുടെ കഥ അറിയാത്ത മലയാളികൾ കുറവാണെങ്കിലും നിങ്ങൾ പലയാവർത്തി കണ്ട ആ സിനിമയിൽ ഒളിച്ചിരുന്ന ഒരു വില്ലൻ കഥാപാത്രമുണ്ടായിരുന്നു. ഏറെ ചിരി പടർത്തി സിനിമയിലുടനീളം നിറഞ്ഞ് നിന്ന ‘പ്യാരി’ യായി നിറഞ്ഞാടിയ സലിം കുമാറിന്റെ ഒരു നർമ്മ സംഭാഷണമാണ് സിനിമയിലെ പല അനിഷ്ട സംഭവങ്ങൾക്കും കാരണമായതെന്ന് പറയാം. നേരത്തെ പറഞ്ഞ കല്യാണവീട്ടിൽ വിവാഹത്തലേന്നുള്ള ആഘോഷങ്ങൾ നടക്കുമ്പോൾ ആണ് കല്യാണച്ചെറുക്കൻ ഒളിച്ചോടിയ വിവരം അയാളുടെ വീട്ടുകാർ വന്നറിയിക്കുന്നത്. സംസാരിക്കാൻ ബുദ്ധിമുട്ടുകൾ ഉള്ള പെൺകുട്ടിയുടെ കാര്യത്തിൽ ഇനി എന്ത് എന്ന ചോദ്യം നിൽക്കുമ്പോഴാണ് രാമൻകുട്ടിയും ഏട്ടനും കൂടി അവരുടെ സഹോദരന് വേണ്ടി കുട്ടിയെ ആലോചിച്ചത്.
ഏവർക്കും സന്തോഷം നൽകി അയാളും വിവാഹത്തിന് സമ്മതിച്ചതോടെ മുഹൂർത്തം കുറിക്കാൻ രാമൻകുട്ടിയും കൂട്ടുകാരൻ പ്യാരിയും കൂടി കണിയാന്റെ അടുത്ത് വന്നത്. അവിടെ ഉള്ള നർമ്മ മുഹൂർത്തങ്ങൾക്കിടെ കണിയാൻ ജാതകങ്ങൾ നോക്കുന്നു. ജാതകങ്ങൾ തമ്മിൽ ചേർച്ചക്കുറവ് ഇല്ല എന്ന് പത്തിൽ ഏഴ് പൊരുത്തവും ഉണ്ടെന്ന് പറയുന്ന കണിയാൻ ഒരു കുഴപ്പം കാണുണ്ടല്ലോ, ഇന്നത്തെ കാലത്ത് ഇതൊക്കെ ആരേലും നോക്കുമോ എന്ന് അറിയില്ല എന്നും പറയും. ആ കുഴപ്പം എന്താണ് എന്ന് അയാൾ പറയുന്നതിന് മുമ്പ് സലിം കുമാർ” ആ കൈ ഇങ്ങോട്ട് നീട്ടിക്കെ, ഇതങ്ങോട്ട് പിടിക്കുക” എന്ന് പറഞ്ഞ് അയാൾക്ക് പണം കൊടുക്കുന്നു. ഇതോടെ കണിയാൻ പ്രശ്നം പറയാതെ പോകുന്നു.
വിവാഹമൊക്കെ കഴിഞ്ഞ് രാമന്കുട്ടിയുടെ ഏട്ടത്തിയമ്മയായി ആ പെൺകുട്ടി വീട്ടിലെത്തുകയും അധികം താമസിക്കാതെ തീപിടിത്തത്തിൽ മരിക്കുകയും ചെയ്യുന്നു. തെക്കേടത്ത് തറവാട്ടിൽ പെൺകുട്ടികൾ വാഴില്ല എന്നും അതുകൊണ്ടാണ് അവിടെ വന്ന് കയറിയ പെണ്ണുങ്ങൾ എല്ലാം മരിക്കുന്നത് എന്നും അവസാനം തിലകന്റെ മേപ്പാട്ട് തിരുമേനി പറയുമ്പോൾ ആണ് നമ്മളും ഞെട്ടുന്നത്. അന്ന് കണിയാൻ ആ പ്രശ്നം പറഞ്ഞിരുന്നെങ്കിൽ…..













Discussion about this post