അഗർത്തല; വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ ക്ഷേത്രദർശനം നടത്തി ത്രിപുര മുഖ്യമന്ത്രി മാണിക് സാഹ. ബിജെപി വക്താവ് സാംബിത് പാത്രയോടൊപ്പം സുന്ദരി മാ ക്ഷേത്രമാണ് മാണിക് സാഹ സന്ദർശിച്ചത്. തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നതിന് മുമ്പ് സുന്ദരി മായുടെ അനുഗ്രഹം തേടിയാണ് ക്ഷേത്രത്തിലെത്തിയതെന്ന് അദ്ദേഹം സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു. ക്ഷേത്രം സന്ദർശിക്കുന്നതിന്റെ ചിത്രവും മാണിക് സാഹ പങ്കുവെച്ചിട്ടുണ്ട്.
ബിജെപി സഖ്യത്തിന് ഭൂരിപക്ഷം ലഭിക്കാതിരിക്കാൻ ഒരു സാധ്യതയുമിമല്ല. ‘ബിജെപി നല്ല വിദ്യാർത്ഥിയാണ്. മാർക്ക് നല്ലതായിരിക്കുമെന്ന് മാണിക് സാഹ കൂട്ടിച്ചേർത്തു.
അതേസമയം ത്രിപുരയിൽ വോട്ടെണ്ണൽ അവസാനഘട്ടത്തിലേക്ക് കടക്കുമ്പോഴും പാർട്ടികളുടെ ലീഡ് നില മാറിമറിയുകയാണ്. ബിജെപി തന്നെയാണ് ഏറ്റവും വലിയ ഒറ്റക്കഷിയായി തുടരുന്നത്. ബിജെപിയോട് പോരാടി തളർന്ന് കോൺഗ്രസ്-സിപിഎം കൂട്ടകെട്ട് മങ്ങിയ പ്രകടനം നടത്തുമ്പോൾ ഗോത്രമേഖലയിൽ തിപ്രമോദ മികച്ച മുന്നേറ്റം കാഴ്ച വയ്ക്കുകയാണ്.
Discussion about this post