ഇൻഡോർ: ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യയെ സ്പിൻ കെണിയിൽ വീഴ്ത്തിയ ഓസ്ട്രേലിയക്ക് അതേ നാണയത്തിൽ തിരിച്ചടി നൽകി ഇന്ത്യ. 4 വിക്കറ്റുമായി ജഡേജയും 3 വീതം വിക്കറ്റുകളുമായി അശ്വിനും പേസർ ഉമേഷ് യാദവും കളം നിറഞ്ഞപ്പോൾ, രണ്ടാം ദിനം ലഞ്ചിന് മുൻപ് ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് 197 റൺസിൽ അവസാനിച്ചു. ആദ്യ ദിനം 156ന് 4 എന്ന നിലയിൽ ബാറ്റിംഗ് അവസാനിപ്പിച്ച ഓസീസിന്റെ ശേഷിച്ച 6 വിക്കറ്റുകൾ 41 റൺസിന് വീണു.
രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ ലഞ്ചിന് പിരിയുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 13 റൺസ് എന്ന നിലയിലാണ്. 5 റൺസുമായി ക്യാപ്ടൻ രോഹിത് ശർമ്മയും 4 റൺസുമായി ശുഭ്മാൻ ഗില്ലുമാണ് ക്രീസിൽ.
60 റൺസെടുത്ത ഉസ്മാൻ ഖവാജ ഒഴികെ മറ്റാർക്കും ഓസ്ട്രേലിയൻ നിരയിൽ തിളങ്ങാൻ സാധിച്ചില്ല. മാർനസ് ലെബൂഷെയ്ൻ 31 റൺസെടുത്തു. നിലവിൽ 75 റൺസിന്റെ ലീഡാണ് ഓസ്ട്രേലിയക്ക് ഉള്ളത്.
Discussion about this post