ഇസ്ലാമാബാദ്; മകന്റെ ചികിത്സയ്ക്കായി ജന്മനാടായ പാകിസ്താൻ ഉപേക്ഷിച്ച ദേശീയ ഫുട്‌ബോൾ,ഹോക്കി താരം ഹഹിദ റാസ കൊല്ലപ്പെട്ടതായി വിവരം. ഇറ്റലി തീരത്ത് വച്ച് കപ്പൽ തകർന്നാണ് പാക് ദേശീയ കായിക താരം കൊല്ലപ്പെട്ടത്. മരണവാർത്ത പുറത്ത് വന്നതിന് പിന്നാലെ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് താരത്തിന്റെ ആരാധകർ ആരോപിച്ചു.
29കാരിയായ റാസ, ആരോഗ്യപ്രശ്‌നങ്ങളുള്ള തന്റെ മൂന്ന് വയസ്സുള്ള മകന് നല്ല ഭാവി ഉറപ്പാക്കാനുള്ള പ്രതീക്ഷയിൽ അനധികൃതമായി യൂറോപ്പിൽ കുടിയേറാനായി യാത്ര തിരിച്ചതായിരുന്നു. അഫ്ഗാനിസ്ഥാൻ, സൊമാലിയ, സിറിയ, പാകിസ്താൻ, ഇറാഖ്, ഇറാൻ തുടങ്ങിയ രാജ്യങ്ങൾ നിന്നുള്ള പൗരന്മാരും ഇവരോടൊപ്പമുണ്ടായിരുന്നു.
ഇറ്റലിയിലെ കാലാബ്രിയ തീരത്ത് ഈ അനധികൃത കുടിയേറ്റക്കാരെ വഹിച്ചുള്ള തടി ബോട്ട് പാറകളിൽ പൊട്ടിവീണ് 64 പേർ മരിച്ചിരുന്നു. ഈ കൂട്ടത്തിൽ റാസയും ഉണ്ടെന്നാണ് അധികൃതർ വ്യക്തമാക്കിയത്.
റാസയുടെ മകന് 40 ദിവസം പ്രായമുള്ളപ്പോൾ പനി ബാധിച്ച് പക്ഷാഘാതം ഉണ്ടായി. സ്‌ട്രോക്ക് കുട്ടിയുടെ തലച്ചോറിന് ഭാഗികമായി കേടുപാടുകൾ വരുത്തി, അതിന്റെ ഫലമായി ശരീരത്തിന്റെ ഒരു വശം തല മുതൽ കാൽ വരെ തളർന്നിരുന്നു. തുടർന്ന് അവർ തന്റെ മകനെ കറാച്ചിയിലെ വിവിധ ആശുപത്രികളിലേക്ക് കൊണ്ടുപോയി,എന്നാൽ മതിയായ ചികിത്സ ലഭിക്കാത്തതിനാൽ. തന്റെ മകനെ വിദേശത്തേക്ക് കൊണ്ടുപോകാൻ തീരുമാനിക്കുകയായിരുന്നു. ബലൂചിസ്ഥാൻ സ്വദേശിയാണ് റാസ. പാകിസ്താൻ ദേശീയ ടീമിനായി പ്രൊഫഷണൽ ഹോക്കി കളിച്ച അവർ ഒരു ദേശീയ ഫുട്‌ബോൾ കളിക്കാരി കൂടിയായിരുന്നു.
രാജ്യാന്തര താരമെന്ന നിലയിലായിരുന്നിട്ടും പാകിസ്താനിൽ ജോലി കണ്ടെത്താനാകാത്തതിനാൽ മകന്റെ ചികിത്സാ ചെലവ് കണ്ടെത്താനായിരുന്നില്ല. സഹായത്തിനായി എല്ലാ വാതിലുകളിലും മുട്ടി, നിരവധി സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾക്ക് നിരവധി അപേക്ഷകൾ അയച്ചു, പക്ഷേ ഇതെല്ലാം വെറുതെയായി. തുടർന്നാണ് വിദേശത്തേക്ക് പലായനം ചെയ്യാനുള്ള തീരുമാനമെടുത്തത്.
Discussion about this post