ന്യൂഡൽഹി : മൈക്രോസോഫ്റ്റ് സഹ-സ്ഥാപകൻ ബിൽഗേറ്റ്‌സിനെ കിച്ച്ഡിയുണ്ടാക്കാൻ പഠിപ്പിക്കുന്ന വീഡിയോയാണ് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. ഇന്ത്യയിലെ മികച്ച ഭക്ഷണവും പോഷക ഘടകവും തിരിച്ചറിയുന്ന പരിപാടിയിൽ… ബിൽ ഗേറ്റ്‌സ് കിച്ച്ഡിക്ക് വേണ്ടി ടഡ്ക പാകം ചെയ്തു എന്ന തലക്കെട്ടോടെയാണ് വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇഷ്ടഭക്ഷണമാണ് കിച്ച്ഡി. ബിൽ ഗേറ്റ്സ് കേന്ദ്ര മന്ത്രിക്കൊപ്പം നിന്ന് കിച്ച്ഡിക്ക് വേണ്ട ടഡ്കയുണ്ടാക്കുന്ന ദൃശ്യങ്ങളാണിത്. ആദ്യം പാനിൽ നെയ്യ് ഒഴിച്ച് ജീരകം ഇടുന്നതും അത് വറുക്കുന്നതും കാണാം. തുടർന്ന് ഇത് കിച്ച്ഡിയിലേക്ക് ഒഴിക്കുകയും ബിൽ ഗേറ്റ് അത് ഇളക്കുകയും ചെയ്യുന്നു.
Finally added the flavour to Kichidi. Kichidi is all about the final step of tadka. How humble of our union minister Mrs Smriti Z Irani and World's Business Icon Mr. Bill gates to be so grounded and nailed the thadka for a perfect Kichidi.
— Arvind Raghava (@ArvindRaghava5) March 2, 2023
ഭക്ഷണം പാകം ചെയ്തുകഴിഞ്ഞതിന് ശേഷം ബിൽ ഗേറ്റ്‌സ് അത് രുചിച്ച് നോക്കുന്നതും കാണാം. വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ ഇതിനോടകം തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു.
Discussion about this post