ജനീവ; തനിനിറം പുറത്തെടുത്ത് തുർക്കി. പതിനായിരക്കണക്കിന് ജീവനുകൾ എടുത്ത ഭൂകമ്പത്തിൽ കൈമെയ് മറന്ന് സഹായിച്ച ഇന്ത്യക്കെതിരെയാണ് തുർക്കി പാക് അനുകൂല നിലപാട് എടുത്ത.് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശം കൗൺസിലിലാണ് പാകിസ്താന് അനുകൂല നിലപാട് എടുത്ത് ഇന്ത്യ സഹായഹസ്തം നീട്ടിയവരെ മറന്നത്. മുസ്ലീം സാഹോദര്യത്തിന്റെ പേരിലാണ് തുർക്കി പാകിസ്താന് തുണയായത്. കശ്മീരിൽ ഇന്ത്യ മനുഷ്യാവകാശലംഘനം നടത്തുന്നുവെന്ന പാകിസ്താന്റെ ആരോപണത്തിനാണ് തുർക്കി കുടപിടിച്ചത്.
ഭൂകമ്പബാധിതരായ തുർക്കി ജനതയെ സഹായിക്കാൻ ഇന്ത്യ ഓപ്പറേഷൻ ദോസ്ത് എന്ന പേരിൽ രക്ഷാപ്രവർത്തനം നടത്തുകയും കോടിക്കണക്കിന് രൂപയുടെ സഹായം നൽകുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് തുർക്കി തനിനിറം പുറത്തെടുത്തത്.
എന്നാൽ ഇന്ത്യൻ പ്രതിനിധിയായ സീമ പൂജാനി ഇരു രാജ്യങ്ങൾക്കും ചുട്ടമറുപടി നൽകി. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ആവശ്യപ്പെടാത്ത അഭിപ്രായങ്ങൾ പറയുന്നതിൽ നിന്ന് തുർക്കി വിട്ടുനിൽക്കണമെന്ന് ഉപദേശിക്കുകയും ചെയ്തു.
ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലിൽ ബ്ലാക്ക് ലിസ്റ്റ് ചെയ്ത ഭീകരർക്കും ഭീകരസംഘടനകൾക്കുംആതിഥേയത്വം വഹിക്കുന്ന സവിശേഷമായ പ്രത്യേകത പാകിസ്താന് ഉണ്ടെന്ന് ഇന്ത്യ കുറ്റപ്പെടുത്തി. സ്വന്തം ജനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാതെ അന്താരാഷ്ട്ര ഭീകരരെ സഹായിക്കാനും ആതിഥേയത്വം വഹിക്കാനും പ്രോത്സാഹിപ്പിക്കാനും പാകിിസ്താൻ സജീവമായി ഇടപെടുന്നുവെന്ന് സീമ പൂജാനി കൂട്ടിച്ചേർത്തു.
ലോകത്തെമ്പാടുമുള്ള ആയിരക്കണക്കിന് സാധാരണക്കാരുടെ മരണങ്ങൾക്ക് പാകിസ്താന്റെ ഇത്തരം നയങ്ങൾ നേരിട്ട് ഉത്തരവാദികളാണെന്നും സീമ പൂജാനി കുറ്റപ്പെടുത്തി. ഒസാമ ബിൻ ലാദൻ പാകിസ്താന്റെ പ്രീമിയർ മിലിട്ടറി അക്കാദമിയുടെ അടുത്താണ് താമസിച്ചിരുന്നത്. അതിന്റെ സുരക്ഷാ ഏജൻസികൾ പതിറ്റാണ്ടുകളായി ഹാഫിസ് സയീദിനെയും മസൂദ് അസ്ഹറിനെയും പരിപോഷിപ്പിക്കുകയും അഭയം പ്രാപിക്കുകയും ചെയ്തു.ഇവ ഭീകരവാദത്തെ പിന്തുണയ്ക്കുന്ന പാകിസ്താന്റെ ചരിത്രത്തിൽ നിന്നുള്ള ഭയാനകമായ ചില പേരുകൾ മാത്രമാണെന്ന് അവർ കൂട്ടിച്ചേർത്തു.
Discussion about this post