ശ്രീനഗര്‍: ശ്രീനഗറില്‍ സി.ആര്.പി.എഫ് ജവാന്മാര്ക്ക് നേരെ ഗ്രനേഡ് ആക്രമണം. ജവാന്മാര് ക്യാമ്പ് ചെയ്യുന്ന ഹോട്ടലിന് നേരെയുണ്ടായ ആക്രമണത്തില്‍ 13 പേര്‍ക്ക് പരിക്കേറ്റു. ജമ്മുകാശ്മീരിന് വന്‍ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കാനായി ശനിയാഴ്ച പ്രധാനമന്ത്രിയെത്തുന്നതിന് മുമ്പാണ് ആക്രമണം. ആക്രമണം നടന്നതറിഞ്ഞ് സി.ആര്.പി.എഫ് ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. തുടര്‍ന്ന് സ്ഥലത്തെ സുരക്ഷ വര്‍ദ്ധിപ്പിച്ചു.
ഖയാമിലെ ഹോട്ടല്‍ ഇഖ്വാനിലെ ക്യാമ്പിന് നേരെ വ്യാഴാഴ്ച വൈകിട്ടോടെ ആക്രമണമുണ്ടായതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. 82ാം ബറ്റാലിയനിലെ ജവാന്മാര്ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി.
ബീഹാറില്‍ വോട്ടെണ്ണുന്നതിന്റെ തലേദിവസമുള്ള മോദിയുടെ റാലി ശ്രീനഗറിലെ ഷെര്‍ ഇ കാശ്മീര്‍ സ്റ്റേഡിയത്തിലാണ് നടക്കുന്നത്.
Discussion about this post