മുംബൈ: പ്രതിരോധ രംഗത്തെ ആത്മനിർഭരതയ്ക്കായുള്ള പടവുകൾ കയറി ഇന്ത്യ. തദ്ദേശീയമായി നിർമ്മിച്ച ബ്രഹ്മോസ് മിസൈലിന്റെ പരീക്ഷണം നാവിക സേന വിജയകരമായി പൂർത്തിയാക്കി. അറേബ്യൻ കടലിലായിരുന്നു മിസൈൽ പരീക്ഷണം.
കൊൽക്കട്ട ക്ലാസ് ഗൈഡഡ് മിസൈൽ വേധ യുദ്ധകപ്പലിലായിരുന്നു ബ്രഹ്മോസിന്റെ പരീക്ഷണം. മിസൈൽ ലക്ഷ്യം കൃത്യമായി ഭേദിച്ച് മികവ് തെളിയിച്ചു. മിസൈൽ പരീക്ഷണം വിജയിച്ചത് പ്രതിരോധ മേഖലയിലെ നിർണായക നേട്ടമാണെന്ന് നാവിക സേന അറിയിച്ചു. മിസൈലിന്റെ സീക്കറും ബൂസ്റ്ററും നിർമ്മിച്ചിരിക്കുന്നത് ഡിആർഡിഒയാണ്.
കഴിഞ്ഞ മാസം ഐഎൻഎസ് വിക്രാന്തിൽ വ്യോമസേന തേജസ് വിമാനം വിജയകരമായി ഇറക്കിയിരുന്നു. ഇതിന് പിന്നെലായാണ് മിസൈൽ പരീക്ഷണം വിജയകരമായി പൂർത്തിയായത്. പ്രതിരോധ മേഖലയുടെ കരുത്ത് ഉയർത്തുന്നതിനായി വരും നാളുകളിലും നിരവധി പരീക്ഷണങ്ങൾ സേനകൾ നടത്തും.
Discussion about this post