ന്യൂഡൽഹി: വിദേശരാജ്യത്തെത്തി സ്വന്തം രാജ്യത്തെ അപഹസിച്ചും താഴ്ത്തിക്കെട്ടിയും സംസാരിക്കുന്ന കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി മാദ്ധ്യമപ്രവർത്തകൻ. യുകെയിൽ ഇന്ത്യൻ ജേർണലിസ്റ്റ് അസോസിയേഷൻ സംഘടിപ്പിച്ച പരിപാടിക്കിടെയാണ് കോൺഗ്രസ് അനുകൂലി കൂടിയായ മാദ്ധ്യമപ്രവർത്തകൻ രാഹുലിനെ ഉപദേശിച്ച് വിടുന്നത്. 1979ൽ ജയിൽ മോചിത ആയതിന് ശേഷം ലണ്ടൻ സന്ദർശിച്ചപ്പോൾ രാഹുലിന്റെ മുത്തശ്ശിയായ ഇന്ദിരാ ഗാന്ധി ഒരു മാദ്ധ്യമപ്രവർത്തകന് നൽകിയ മറുപടിയാണ് അദ്ദേഹം രാഹുലിനോട് പങ്കുവച്ചത്.
”ഇന്ത്യയിൽ ജയിൽ കിടന്നപ്പോഴുള്ള അനുഭവം എങ്ങനെ ഉണ്ടെന്നായിരുന്നു അന്ന് മാദ്ധ്യമപ്രവർത്തകൻ ഇന്ദിരാഗാന്ധിയോട് ചോദിച്ചത്. വിദേശരാജ്യത്ത് വന്ന് ഞാൻ എന്റെ രാജ്യത്തെക്കുറിച്ച് മോശമായി ഒന്നും പറയില്ലെന്നായിരുന്നു ഇന്ദിര പറഞ്ഞത്. എന്നാലിന്ന് നിങ്ങൾ വിദേശത്ത് വന്നിട്ട് തുടർച്ചയായി ഇന്ത്യയെ മോശമായി ചിത്രീകരിച്ചു കൊണ്ടിരിക്കുന്നു. ഇന്ദിരയിൽ നിന്ന് നിങ്ങൾ ഈ ഒരു പാഠം എങ്കിലും പഠിക്കണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. കാരണം നിങ്ങൾ നന്നായി കാണണം എന്നാഗ്രഹിക്കുന്ന ഒരാളാണ് ഞാൻ” എന്നാണ് കഴിഞ്ഞ ദിവസം പരിപാടിക്കിടെ മാദ്ധ്യമപ്രവർത്തകൻ രാഹുലിനെ ഉപദേശിക്കുന്നത്.
കേംബ്രിഡ്ജ് സർവ്വകലാശാലയിലും, അതിന് ശേഷം ബ്രിട്ടനിലെ ഇന്ത്യൻ ജേർണലിസ്റ്റ് അസോസിയേഷൻ സംഘടിപ്പിച്ച പരിപാടിയിലുമെല്ലാം രാഹുൽ തുടർച്ചയായി ഇന്ത്യയേയും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും അപഹസിച്ച് സംസാരിച്ചിരുന്നു. ഇന്ത്യയെന്നാൽ ഒരു കൂട്ടം സംസ്ഥാനങ്ങൾ മാത്രമാണെന്നും, വിവിധ സംസ്ഥാനങ്ങൾ എന്നത് വിവിധ രാജ്യങ്ങൾ എന്നതിൽ നിന്ന് ചെറിയ വ്യത്യാസം മാത്രമേ ഉള്ളു എന്നും രാഹുൽ പ്രസംഗിച്ചിരുന്നു. വിഘടനവാദ സംഘടനകൾ പോലും ഉപയോഗിക്കാത്ത വാക്കുകളാണ് രാഹുൽ പലയിടത്തും ഇന്ത്യയ്‌ക്കെതിരെ ഉപയോഗിച്ചത്. ഇതിനെതിരെ വലിയ രീതിയിൽ പ്രതിഷേധവും ഉയർന്നിരുന്നു. ഇതിനിടെയാണ് യുകെയിൽ നിന്ന് തന്നെയുള്ള മാദ്ധ്യമപ്രവർത്തകൻ ഇനിയെങ്കിലും ഇന്ത്യയെ മോശമായി കാണിക്കുന്നത് നിർത്താൻ രാഹുലിനെ ഉപദേശിക്കുന്നത്. ഇതിന്റെ വീഡിയോയും സമൂഹമാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
Discussion about this post