കൊൽക്കത്ത: സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിൽ ആണെന്നും അതിനാൽ ക്ഷാമബത്ത വർദ്ധിപ്പിക്കാൻ കഴിയില്ലെന്നും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. നിങ്ങൾക്ക് വേണമെങ്കിൽ തന്റെ തലയറുക്കാം. കേന്ദ്രസർക്കാരിൽ നിന്നും ബംഗാളിന് ഒരു സാമ്പത്തിക സഹായവും ലഭിക്കുന്നില്ലെന്നും മമത പറഞ്ഞു.
ബജറ്റ് സമ്മേളനത്തോട് അനുബന്ധിച്ച് ചേർന്ന നിയമസഭാ സമ്മേളനത്തിലായിരുന്നു മമതയുടെ പ്രതികരണം. സർക്കാർ ജീവനക്കാർക്ക് 105 ശതമാനം ഡിഎയാണ് നൽകുന്നത്. ഇതിലും അധികം എത്രയാണ് വേണ്ടത്?. സംസ്ഥാന സർക്കാർ ജീവനക്കാരുടെയും കേന്ദ്ര സർക്കാർ ജീവനക്കാരുടെയും ഡിഎ ശമ്പള സ്‌കെയിലിന് അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. കേന്ദ്രം നൽകുന്നതുപോലെ വൻ തുക നൽകാനൊന്നും തങ്ങൾക്ക് കഴിയില്ല. എന്താണോ തരുന്ന് അതുകൊണ്ട് തൃപ്തിപ്പെടുക. നിങ്ങൾക്ക് തന്നെ ഇഷ്ടമല്ലെങ്കിൽ തലയറുത്തോളു. അതിനപ്പുറം ഒന്നും ചെയ്യാൻ കഴിയില്ലെന്നും മമത വ്യക്തമാക്കി.
പെൻഷൻ തുക കുടിശ്ശിക വരുത്താതെ നൽകുന്ന സംസ്ഥാനമാണ് ബംഗാൾ. അങ്ങിനെ ചെയ്‌തെങ്കിൽ കടം വീട്ടാനുള്ള പണം ലഭിച്ചേനെ. 20,000 കോടി നേടാൻ ഇതുവഴി കഴിയും. നിലവിൽ 1.79 ലക്ഷം കോടിയാണ് ജീവനക്കാർക്ക് നൽകുന്നത് എന്നും മമത പറഞ്ഞു.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി ക്ഷാമ ബത്ത ഉയർത്തണമെന്ന് ആവശ്യപ്പെട്ട് സർക്കാർ ജീവനക്കാരുടെ പ്രതിഷേധം തുടരുകയാണ്. ഇക്കാര്യം സഭയിൽ പ്രതിപക്ഷവും ഉന്നയിക്കുകയും പ്രതിഷേധിക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്നായിരുന്നു ക്ഷാമബത്ത വർദ്ധിപ്പിക്കാൻ കഴിയില്ലെന്ന് മമത വ്യക്തമാക്കിയത്.
Discussion about this post