Thursday, June 1, 2023
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

ശൈത്യകാലത്തെ അവസാന പൗർണമി ഇന്ന് ; വേം മൂൺ എന്ന് വിളിക്കുന്നതെന്തു കൊണ്ട് ? ഈ വർഷം സൂപ്പർ മൂൺ എന്നൊക്കെ ? അറിയാം പ്രത്യേകതകൾ

by Brave India Desk
Mar 7, 2023, 05:38 pm IST
in News, Science, Culture
Share on FacebookTweetWhatsAppTelegram

മാര്‍ച്ച് മാസത്തിലെ പൗര്‍ണ്ണമി ഇന്നാണ്. ശൈത്യകാലത്തെ അവസാന പൗര്‍ണ്ണമിയെന്ന പ്രത്യേകതയും ഇന്നത്തെ പൂര്‍ണ്ണചന്ദ്ര രാവിനുണ്ട്. ഇന്നലെയും ഇന്നും ആകാശത്ത് തെളിയുന്ന ചന്ദ്രന് നല്ല തിളക്കമായിരിക്കുമെന്നതിനാല്‍ വാനനിരീക്ഷകര്‍ക്ക് ആവോളം ചന്ദ്രിക നുകരാന്‍ പറ്റിയ ദിവസമാണിന്ന്. കുറച്ച് ദിവസങ്ങള്‍ കൂടി നല്ല നിലാവുണ്ടാകുമെങ്കിലും ഇന്ന് വൈകുന്നേരം 6.30നായിരിക്കും ചന്ദ്രന്‍ ഏറ്റവുമധികം തിളങ്ങുക.

വേം മൂണ്‍ എന്താണ്?

Stories you may like

ഹോളിയുടെ മറവിൽ നടുറോഡിൽ അഴിഞ്ഞാടി ഗുണ്ടാസംഘം; സിനിമാ സ്‌റ്റൈലിൽ പ്രതികളെ തുരത്തി ഡൽഹി പോലീസ്

ഹോളി ആഘോഷത്തിന്റെ പേരിൽ ജപ്പാൻകാരിയെ കടന്നുപിടിക്കുകയും അപമാനിക്കുകയും ചെയ്ത സംഭവം; മൂന്ന് പേർ അറസ്റ്റിൽ

ചില പൗര്‍ണ്ണമി ദിനങ്ങള്‍ പ്രത്യേക പേരുകളില്‍ അറിയപ്പെടാറുണ്ട്. അപ്പപ്പോഴുള്ള ഋതുക്കളെ അടിസ്ഥാനമാക്കിയും പൗര്‍ണ്ണമി ദിനങ്ങളെ പ്രത്യേക പേരുകളില്‍ വിളിക്കാറുണ്ട്. അത്തരത്തില്‍ മാര്‍ച്ച് മാസത്തിലെ പൗര്‍ണ്ണമിക്ക് ലഭിച്ച പേരാണ് ‘വേം മൂണ്‍’. പതിനെട്ടാം നൂറ്റാണ്ടില്‍ അമേരിക്കയിലെ ഒരു ഗോത്ര വിഭാഗമാണ് ശൈത്യമാസത്തിലെ പൂര്‍ണ്ണചന്ദ്രനെ വേം മൂണ്‍ എന്ന് വിളിച്ചുതുടങ്ങിയത്. വസന്തം വരുന്നതിന് മുന്നോടിയായി മണ്ണിനുള്ളിലെ ശൈത്യകാല ഒളിസങ്കേതങ്ങളില്‍ നിന്നും മണ്ണിര അടക്കമുള്ള ജന്തുക്കള്‍ പുറത്തുവരുന്നത് കൊണ്ടാണ് വേം മൂണ്‍ എന്ന പേര് തെരഞ്ഞെടുത്തത്.

പണ്ടുള്ളവര്‍ ഇത്തരത്തിലുള്ള മാറ്റങ്ങളിലൂടെയാണ് പുതിയ ഋതുക്കളുടെ വരവറിഞ്ഞിരുന്നത്. ശൈത്യകാലം അവസാനിക്കുമ്പോള്‍ മണ്ണ് മൃദുവാകാന്‍ തുടങ്ങുകയും മണ്ണിരകള്‍ ഉള്‍പ്പടെയുള്ള ജീവികള്‍ വീണ്ടും മണ്ണിന് വെളിയിലെത്തുകയും അവയെ കൊത്തിത്തിന്നാന്‍ പക്ഷികള്‍ എത്തുകയും ചെയ്യുന്നു. വസന്തത്തിന്റെ ആദ്യകാഴ്ചയാണ് കര്‍ഷകര്‍ക്കിത്. വേരുകള്‍ കൂടുതല്‍ മണ്ണിലേക്കാഴ്ന്നിറങ്ങുകയും തണുപ്പില്‍ നിന്നുണര്‍ന്ന് ഭൂമി പുനര്‍ജനിയിലൂടെ കടന്നുപോകുകയും ചെയ്യുന്ന വസന്തം അവര്‍ക്ക് മുന്നില്‍ തെളിയുന്നത് വേം മൂണിലൂടെയാണ്.

മാര്‍ച്ചിലെ പൗര്‍ണ്ണമിക്ക് ‘സാപ് മൂണ്‍’ എന്നൊരു പേരും കൂടിയുണ്ട്. മേപ്പിള്‍ മരങ്ങളില്‍ നിന്നുള്ള നീര് ഒഴുകുന്നത് ഇക്കാലത്ത് ആയതുകൊണ്ടാണ് ഈ പേര്. നാസയില്‍ നിന്നുള്ള വിവരം അനുസരിച്ച് മാര്‍ച്ചിലെ പൂര്‍ണ്ണചന്ദ്രന് ക്രോ മൂണ്‍, ക്രസ്റ്റ് മൂണ്‍, ഷുഗര്‍ മൂണ്‍ തുടങ്ങിയ പേരുകളും ഉണ്ട്.

സൂപ്പര്‍മൂണ്‍ ആയിരിക്കുമോ?

മാര്‍ച്ചിലെ പൂര്‍ണ്ണചന്ദ്രന്‍ സൂപ്പര്‍മൂണ്‍ അല്ല. ഭൂമിക്ക് ചുറ്റുമുള്ള ഭ്രമണപഥത്തില്‍ ഭൂമിയോട് ഏറ്റവും അടുത്തുള്ള പോയിന്റില്‍ ആയിരുക്കുമ്പോഴുള്ള പൂര്‍ണ്ണചന്ദ്രനെ ആണ് സൂപ്പര്‍മൂണ്‍ എന്ന് വിളിക്കുന്നത്. ഒരു വര്‍ഷത്തില്‍ നിരവധി തവണ സൂപ്പര്‍മൂണ്‍ ഉണ്ടാകാറുണ്ട്. 2023ല്‍ ആകെ നാല് സൂപ്പര്‍മൂണുകളാണ് ഉണ്ടാകുക. ആദ്യത്തേത് ജൂലൈ 3നായിരിക്കും. പിന്നീട് ആഗസ്റ്റ് 1, ആഗസ്റ്റ് 31, സെപ്റ്റംബര്‍ 29 എന്നീ ദിവസങ്ങളിലും സൂപ്പര്‍മൂണ്‍ ദൃശ്യമാകും. ഇതില്‍ ആഗസ്റ്റിലെ സൂപ്പര്‍മൂണ്‍ ബ്ലൂമൂണും ആയിരിക്കും.

ആഘോഷങ്ങള്‍

പൗര്‍ണ്ണമിയോട് അനുബന്ധിച്ച് കൊണ്ടാടുന്ന പല ആഘോഷങ്ങളും ഉണ്ട്. യൂറോപ്പില്‍ വേം മൂണ്‍ ‘ലാന്റെന് മൂണ്‍’ എന്നും അറിയപ്പെടുന്നു. ക്രൈസ്തവര്‍ ഈസ്റ്ററിനു മുന്നോടിയായുള്ള ഉപവാസം ആരംഭിക്കുന്നത് ഈ സമയത്താണ്. ജൂതന്മാര്‍ ഈ സമയത്ത് പുരിം ആഘോഷിക്കുന്നു. പ്രാചീന പേര്‍ഷ്യയില്‍ തങ്ങളെ കൊലപ്പെടുത്താനുള്ള ഒരു പദ്ധതിയില്‍ നിന്നും രക്ഷപ്പെട്ടതിന്റെ ഓര്‍മ്മ പുതുക്കലാണ് ഈ ആഘോഷം. ഇന്ത്യയില്‍ നിറങ്ങളുടെ ആഘോഷമായ ഹോളി കൊണ്ടാടുന്നത് മാര്‍ച്ച് മാസത്തിലെ പൗര്‍ണ്ണമിയോട് അനുബന്ധിച്ചാണ്. ദുഷ്ടശക്തികള്‍ക്ക് മേല്‍ നന്മ നേടുന്ന വിജയത്തിന്റെ ആഘോഷമാണ് ഹോളി. കമ്പോഡിയ, ലാവോസ്, തായ്‌ലന്‍ഡ്, ശ്രീലങ്ക എന്നിവിടങ്ങളിലെ ബുദ്ധമത വിശ്വാസികള്‍ ഈ പൗര്‍ണ്ണമി മാഘ പൂജ ആചരിക്കുന്നു. ബുദ്ധന്‍ തന്റെ ശിഷ്യഗണങ്ങള്‍ക്കൊപ്പം ആഘോഷിച്ചിരുന്നതാണ് ഈ ആഘോഷമെന്നാണ് വിശ്വാസം

Tags: SAP MoonHoliWorm MoonFull Moon MarchEarth Worm
Share27TweetSendShare

Discussion about this post

Latest stories from this section

അക്ഷരമുറ്റത്തേക്ക് കുരുന്നുകൾ; സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും

കണ്ണൂരിൽ ട്രെയിനിൽ പൊട്ടിത്തെറി; അഗ്നിശമനസേന തീയണച്ചു; അട്ടിമറി സംശയിക്കുന്നുവെന്ന് റെയിൽവേ

കിട്ടിയോ ഇല്ല, ചോദിച്ചു വാങ്ങി; സുരാജ് വെഞ്ഞാറമ്മൂടിന്റെ പോസ്റ്റിൽ കമന്റിട്ട എഎ റഹീം ഓടിയത് കണ്ടംവഴി; തീവ്രത അളക്കുന്ന യന്ത്രവും പികെ ശശി വിഷയവും ഓർമ്മിപ്പിച്ച് കമന്റുകൾ

വോട്ടിന് സൗജന്യം; രാജസ്ഥാനിൽ സൗജന്യ വാഗ്ദാനങ്ങളുമായി അശോക് ഗെഹ്ലോട്ട്; 100 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമാക്കി

Next Post

ഒരു അക്രമിയും ഭൂമി കൈയടക്കാൻ ധൈര്യപ്പെടാത്ത വിധത്തിൽ നടപടിയെടുക്കണം : പോലീസിന് നിർദേശം നൽകി യോഗി ആദിത്യനാഥ്

Latest News

അക്ഷരമുറ്റത്തേക്ക് കുരുന്നുകൾ; സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും

കണ്ണൂരിൽ ട്രെയിനിൽ പൊട്ടിത്തെറി; അഗ്നിശമനസേന തീയണച്ചു; അട്ടിമറി സംശയിക്കുന്നുവെന്ന് റെയിൽവേ

കിട്ടിയോ ഇല്ല, ചോദിച്ചു വാങ്ങി; സുരാജ് വെഞ്ഞാറമ്മൂടിന്റെ പോസ്റ്റിൽ കമന്റിട്ട എഎ റഹീം ഓടിയത് കണ്ടംവഴി; തീവ്രത അളക്കുന്ന യന്ത്രവും പികെ ശശി വിഷയവും ഓർമ്മിപ്പിച്ച് കമന്റുകൾ

വോട്ടിന് സൗജന്യം; രാജസ്ഥാനിൽ സൗജന്യ വാഗ്ദാനങ്ങളുമായി അശോക് ഗെഹ്ലോട്ട്; 100 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമാക്കി

പീഡനക്കേസ് പ്രതിയെന്ന് പ്രചരിപ്പിച്ചു, അധിക്ഷേപിച്ചു; പോലീസിനെതിരെ ആത്മഹത്യക്കുറിപ്പ്; പിന്നാലെ ജീവനൊടുക്കി

ബലാത്സംഗം ചെയ്തു, മുസ്ലീമാകാനും പേര് മാറ്റാനും നിർബന്ധിച്ചു; വിസമ്മതിച്ചപ്പോൾ കൊല്ലാൻ ശ്രമം; മോഡലിന്റെ പരാതിയിൽ യുവാവിനെതിരെ കേസ്

സ്ഥാനക്കയറ്റം കിട്ടിയിട്ടും പണക്കൊതി തീർന്നില്ല; കൈക്കൂലി പേഴ്‌സിൽ വയ്ക്കുന്നതിനിടെ സർക്കാർ ഉദ്യോഗസ്ഥൻ അറസ്റ്റിൽ

ആലുവയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മദ്യപാനി; കട തല്ലി തകർത്തു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies