മൂന്നാം ഏകദിനത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടക്കുന്ന മത്സരത്തിൽ അവർ ഉയർത്തിയ 271 റൺ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ മികച്ച നിലയിൽ ബാറ്റ് ചെയ്യുകയാണ്. നിലവിൽ പവർ പ്ലേ കഴിഞ്ഞപ്പോൾ വിക്കറ്റ് നഷ്ടപ്പെടാതെ 50 റൺ പിന്നിട്ട ഇന്ത്യ ജയത്തിലേക്ക് ലക്‌ഷ്യം വെക്കുകയാണ്. നേരത്തെ വമ്പൻ ടോട്ടലിലേക്ക് കുതിക്കുകയായിരുന്ന പ്രോട്ടീസിനെ അവസാന ഓവറുകളിൽ ഇന്ത്യ തളച്ചിടുകയായിരുന്നു.
നാല് വീതം വിക്കറ്റുകൾ നേടിയ കുൽദീപ് യാദവും പ്രസീദ് കൃഷ്ണയുമാണ് ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. പരമ്പരയിലെ നിർണായക മത്സരത്തിൽ ക്വിന്റൺ ഡി കോക്ക് തന്റെ 23-ാം ഏകദിന സെഞ്ച്വറി നേടിയതോടെ ദക്ഷിണാഫ്രിക്ക വലിയ സ്‌കോർ നേടുമെന്ന് തോന്നൽ ഉണ്ടായി എങ്കിലും ഇന്ത്യൻ ബൗളർമാർക്ക് മറ്റ് പദ്ധതികൾ ഉണ്ടായിരുന്നു. കുൽദീപിന്റെ നാല് വിക്കറ്റുകളിൽ ഡെവാൾഡ് ബ്രെവിസ്, മാർക്കോ ജാൻസെൻ, കോർബിൻ ബോഷ്, ലുങ്കി എൻഗിഡി എന്നിവർ ഉൾപ്പെടുന്നു.
വിക്കറ്റ് വീഴ്ത്തണം എന്ന ദാഹം വളരെ കൂടുതൽ ഉള്ള ബോളർ ആയതിനാൽ തന്നെ പലപ്പോഴും ആവശ്യമുള്ളപ്പോഴും ഇല്ലാത്തപ്പോഴും അപ്പീൽ ചെയ്യുന്ന കുൽദീപിനെ നമ്മൾ കണ്ടിട്ടുണ്ട്. പണ്ട് മുതലേ ഇതൊക്കെ കുൽദീപിന്റെ പതിവ് ആണെന്ന് അറിയാവുന്ന രോഹിതും കോഹ്‌ലിയും ഇതൊക്കെ ചിരിച്ചു തള്ളുന്നതും നമ്മൾ കാണുന്ന കാര്യമാണ്. ഇന്നത്തെ മത്സരത്തിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല.
ആവശ്യം ഉള്ളതിനും ഇല്ലാത്തതിനും എല്ലാം അപ്പീൽ ചെയ്യുന്ന സമയത്ത് ഒരു റിവ്യൂ എടുക്കാൻ കുൽദീപ് രാഹുലിനെ നിർബന്ധിക്കുന്നതും അദ്ദേഹം കെണിയിൽ വീഴുന്നതിന് മുമ്പ് രോഹിത് കുൽദീപിനെ ഓടിക്കുന്നതും വിഡിയോയിൽ കാണാം. നീ എന്തിനാടാ ചെക്കാ ഇങ്ങനെ ചിരിപ്പിക്കുന്നത് എന്ന് പറഞ്ഞ് തല്ലാൻ ഓങ്ങുന്ന സ്റ്റൈൽ ആക്ഷനാണ് കോഹ്‌ലി കാണിക്കുന്നത്.
https://twitter.com/i/status/1997266357805797833
https://twitter.com/i/status/1997266823428047173












Discussion about this post