കൊൽക്കത്ത : ബംഗാളിൽ ബാബറി മസ്ജിദിന് തറക്കല്ലിട്ട് മുൻ തൃണമൂൽ എംഎൽഎ ഹുമയൂൺ കബീർ. ബാബറി മസ്ജിദ് പുനസ്ഥാപിക്കുമെന്ന് പ്രഖ്യാപനത്തെ തുടർന്നാണ് ഇയാളെ തൃണമൂൽ കോൺഗ്രസ് പുറത്താക്കിയിരുന്നത്. തുടർന്ന് സംസ്ഥാന സർക്കാരിനെ തന്നെ വെല്ലുവിളിച്ചുകൊണ്ട് ഹുമയൂൺ കബീർ പുതിയ ബാബറി മസ്ജിദിനുള്ള ശിലാ സ്ഥാപനം നടത്തുകയായിരുന്നു. സൗദി അറേബ്യയിൽ നിന്നുള്ള രണ്ട് പുരോഹിതർ അടക്കം ഇന്ന് നടന്ന ചടങ്ങിൽ പങ്കെടുത്തു.
ബംഗാളിൽ സ്ഥിരമായി സാമുദായിക സംഘർഷങ്ങളും കലാപങ്ങളും ഉണ്ടാകുന്ന മുർഷിദാബാദിൽ ആണ് ഹുമയൂൺ കബീർ പുതിയ ബാബറി മസ്ജിദിന് തറക്കല്ലിട്ടിരിക്കുന്നത്. 1992 ഡിസംബർ 6 ന് അയോധ്യയിൽ ബാബറി മസ്ജിദ് പൊളിച്ചു മാറ്റിയതിന്റെ വാർഷികത്തോടനുബന്ധിച്ചാണ് ഇന്ന് ഈ പരിപാടി നടന്നത്. ഹുമയൂൺ കബീർ വർഗീയ കലാപത്തിനുള്ള തുടക്കമാണ് ഇട്ടതെന്ന് ബംഗാൾ ബിജെപി കുറ്റപ്പെടുത്തി.
ശനിയാഴ്ച ഉച്ചയ്ക്ക് ഖുർആൻ പാരായണവും തുടർന്ന് ശിലാസ്ഥാപന ചടങ്ങും നടന്നു. വേദിയിൽ ‘നാരാ-ഇ-തക്ബീർ’, ‘അല്ലാഹു അക്ബർ’ എന്നീ മുദ്രാവാക്യങ്ങൾ ഉയർന്നു. പോലീസും കേന്ദ്ര സേനയും ഉൾപ്പെടെ വലിയ സുരക്ഷാസനാം ആയിരുന്നു പരിപാടിയോട് അനുബന്ധിച്ച് ഈ പ്രദേശത്ത് ഉണ്ടായിരുന്നത്. 67% മുസ്ലീം ജനസംഖ്യയുള്ള മുർഷിദാബാദ് ഒരു സംഘർഷ മേഖലയാണ്. മാസങ്ങൾക്ക് മുമ്പ്, ഏപ്രിലിൽ, വഖഫ് ബില്ലിനെതിരായ പ്രതിഷേധത്തിനിടെ പൊട്ടിപ്പുറപ്പെട്ട കലാപത്തിൽ അഞ്ച് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവങ്ങളും ഇവിടെ നടന്നിരുന്നു. തൃണമൂൽ കോൺഗ്രസിൽ നിന്നും പുറത്താക്കിയതിനെ തുടർന്ന് താൻ പുതിയ പാർട്ടി ഉണ്ടാക്കുമെന്നും ഹുമയൂൺ കബീർ പ്രഖ്യാപിച്ചിട്ടുണ്ട്.












Discussion about this post