പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം കൂട്ടുകെട്ടിലൊരുങ്ങുന്ന ‘ഖലീഫ’യിൽ മോഹൻലാൽ അതിഥി വേഷത്തിൽ അഭിനയിക്കാൻ ഒരുങ്ങുന്നു. മാമ്പറയ്ക്കൽ അഹമ്മദ് അലി എന്ന കഥാപാത്രമായിട്ടാകും മോഹൻലാൽ ചിത്രത്തിലെത്തുക. രണ്ട് ഭാഗമായി ഒരുങ്ങുന്ന ചിത്രത്തിന്റെ ആദ്യ ഭാഗത്തിൽ അതിഥി വേഷത്തിലാണ് മോഹൻലാൽ എത്തുന്നത് എങ്കിൽ രണ്ടാം ഭാഗത്തിൽ വരുന്നത് നായകനായിട്ട് ആയിരിക്കും.
മാമ്പറയ്ക്കൽ അഹമ്മദ് അലിയുടെ പേരക്കുട്ടി ആയിട്ടായിരിക്കും ആമീർ അലി എന്ന കഥാപാത്രമായി പൃഥ്വിരാജ് ആദ്യ ഭാഗത്തിലെത്തുക. ആദ്യ ഭാഗത്തിന്റെ ഗ്ലിമ്പ്സ് വീഡിയോയിൽ മിസിസ് ഗാന്ധിയെ മുട്ടു കുത്തിച്ച മാമ്പറയ്ക്കൽ അഹമ്മദ് അലിയുടെ പേര് പറയുമ്പോൾ ആ വേഷം ആരാകും ചെയ്യുക എന്ന ചോദ്യം വന്നതാണ്. അന്ന് തന്നെ മോഹൻലാലിൻറെ പേര് പലരും പറഞ്ഞു എങ്കിലും ഇന്നാണ് സ്ഥിതീകരണം വന്നത്.
‘പ്രതികാരം സുവർണ്ണ ലിപികളാൽ എഴുതപ്പെടും’ എന്നാണ് സിനിമയുടെ ടാഗ്‌ലൈൻ. ജിനു ഇന്നോവേഷൻ്റെ ബാനറിൽ ജിനു എബ്രഹാമും സൂരജ് കുമാറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സഹനിർമ്മാതാവ് സിജോ സെബാസ്റ്റ്യനാണ്. 2026 ഓണം സമയത്ത് റിലീസ് ചെയ്യാൻ പോകുന്ന ചിത്രത്തിൽ മോഹൻലാൽ കൂടി എത്തുമ്പോൾ തിയേറ്ററിന് തീപിടിക്കും എന്ന് തന്നെയാണ് ആരാധകർ പറയുന്നത്.
‘പോക്കിരിരാജ’യ്ക്കു ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന ഈ ചിത്രം ഓഗസ്റ്റ് ആദ്യ വാരം ലണ്ടനിലാണ് ചിത്രീകരണം ആരംഭിച്ചത്.













Discussion about this post