ന്യൂഡൽഹി : ദേശീയ, ഭരണഘടനാ പരിപാടികളിൽ നിന്ന് സ്ഥിരമായി അകലം പാലിക്കുന്ന രാഹുൽ ഗാന്ധിക്ക് എന്തിനാണ് വിദേശ പ്രതിനിധികളെ കാണാൻ ഇത്ര താല്പര്യമെന്ന് ചോദ്യമുന്നയിച്ച് ബിജെപി. ഒരു പ്രത്യേക കുടുംബത്തിൽ നിന്നുള്ളയാളായതുകൊണ്ടാണോ രാഹുൽ ഗാന്ധിക്ക് എല്ലാ വേദികളിലും പ്രാധാന്യം നൽകണമെന്ന് കോൺഗ്രസ് ആവശ്യപ്പെടുന്നത് എന്നും ബിജെപി വക്താവ് ഗൗരവ് ഭാട്ടിയ ചോദിച്ചു.
ഇന്ത്യ-റഷ്യ സൗഹൃദത്തെ ലോകമെമ്പാടും പ്രശംസിക്കുമ്പോൾ, ഇന്ത്യയിലെ ഒരു പ്രത്യേക വിഭാഗം അത്തരം നേട്ടങ്ങളെ കുറച്ചുകാണുകയും രാഹുൽ ഗാന്ധി സൃഷ്ടിച്ച തെറ്റായ ആഖ്യാനം പ്രചരിപ്പിക്കുകയും ചെയ്യുന്നുവെന്ന് ഗൗരവ് ഭാട്ടിയ പറഞ്ഞു. “പ്രതിപക്ഷ നേതാവാണെങ്കി വിദേശനയം, ഭരണഘടനാ ബാധ്യതകൾ, ദേശീയ പരിപാടികൾ എന്നിവയിൽ നിന്നും സ്ഥിരമായി അകലം പാലിക്കുന്നയാളാണ് രാഹുൽ ഗാന്ധി. ആഗോള നയതന്ത്രം വിശ്വാസ്യതയിലാണ് മുന്നോട്ട് പോകുന്നത്, അല്ലാതെ കുടുംബവാഴ്ചയിലല്ല” എന്നും ബിജെപി വക്താവ് വ്യക്തമാക്കി.
“രാഹുൽ ഗാന്ധി പുറത്താക്കപ്പെട്ട ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, മൗറീഷ്യസ് പ്രധാനമന്ത്രി, ന്യൂസിലൻഡ് പ്രധാനമന്ത്രി എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. പിന്നെ എന്തിനാണ് ഈ നാടകം? രാഹുൽ ഗാന്ധിയെ എല്ലാ വേദികളിലും ഗൗരവമായി കാണേണ്ടതുണ്ടോ എന്ന് ചിന്തിക്കേണ്ടതാണ്,” എന്നും ഗൗരവ് ഭാട്ടിയ സൂചിപ്പിച്ചു.












Discussion about this post