ന്യൂഡൽഹി : സ്വകാര്യ വിമാനക്കമ്പനിയായ ഇൻഡിഗോയുടെ വിമാന സർവീസുകളിലെ തകർച്ചയെത്തുടർന്ന് ടിക്കറ്റ് നിരക്കുകളിലെ കുതിച്ചുചാട്ടം നിയന്ത്രിക്കുന്നതിനായി കേന്ദ്രസർക്കാരിന്റെ ഇടപെടൽ.
വിമാന നിരക്കുകൾക്ക് പരിധി നിശ്ചയിച്ച് സിവിൽ ഏവിയേഷൻ മന്ത്രാലയം ശനിയാഴ്ച ഉത്തരവിറക്കി. കൂടാതെ ഡിസംബർ 7 നകം ടിക്കറ്റ് റദ്ദാക്കപ്പെട്ട യാത്രക്കാരുടെ റീഫണ്ട് തുക തിരികെ നൽകാനും സിവിൽ ഏവിയേഷൻ മന്ത്രാലയം ഉത്തരവിട്ടു.
2025 ഡിസംബർ 7, രാത്രി 8:00 മണിക്കുള്ളിൽ എല്ലാ യാത്രക്കാരുടെയും റീഫണ്ടുകൾ പൂർത്തിയാക്കാൻ ആണ് കേന്ദ്രസർക്കാർ ഇൻഡിഗോയോട് ആവശ്യപ്പെട്ടിട്ടുള്ളത്. പ്രവർത്തനങ്ങൾ സാധാരണ നിലയിലാക്കാൻ 2026 ഫെബ്രുവരി 10 വരെ ഇൻഡിഗോ കേന്ദ്രസർക്കാരിനോട് സമയം തേടിയിട്ടുണ്ട്. ഡിസംബർ 5 നും ഡിസംബർ 15 നും ഇടയിൽ റദ്ദാക്കിയ എല്ലാ ബുക്കിംഗുകൾക്കും പൂർണ്ണമായ റീഫണ്ട് നൽകുമെന്നും എല്ലാ റദ്ദാക്കൽ, പുനഃക്രമീകരണ അഭ്യർത്ഥനകളും ഒഴിവാക്കുമെന്നും എയർലൈൻ ശനിയാഴ്ച അറിയിച്ചു.













Discussion about this post