കേരള- ആന്ധ്രാ സയ്യിദ് മുഷ്താഖ് അലി ട്രോഫി മത്സരത്തിൽ ആന്ധ്രപ്രദേശ് ജയിച്ചെങ്കിലും താരമായത് സഞ്ജു സാംസണാണ്. ടോസ് നഷ്ടപ്പെടുത്തി ആദ്യം ബാറ്റ് ചെയ്ത കേരളം ഉയർത്തിയ 120 റൺ വിജയലക്ഷ്യം പിന്തുടർന്ന ആന്ധ്രപ്രദേശ് 7 വിക്കറ്റിന്റെ തകർപ്പൻ ജയമാണ് സ്വന്തമാക്കിയത്. ഇതോടെ അടുത്ത റൗണ്ടിലെത്താനുള്ള കേരളത്തിന്റെ സാധ്യതകളും മങ്ങി.
ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ കേരളം ബാറ്റ്‌സ്മാന്മാർ ബോളർ ഫ്രണ്ട്‌ലി ട്രാക്കിൽ ബുദ്ധിമുട്ടിയപ്പോൾ “തനിക്ക് നന്നായി കളിക്കാൻ സാധിക്കാത്ത” ഏത് ട്രക്കാണ് ഉള്ളത് എന്ന രീതിയിലാണ് സഞ്ജു ബാറ്റ് വീശിയത്. സഹതാരങ്ങൾ ഓരോരുത്തരായി ആന്ധ്രപ്രദേശ് ബോളര്മാരുടെ മികച്ച പാസിങ് മുന്നിൽ ഉത്തരമില്ലാതെ മടങ്ങിയപ്പോൾ സഞ്ജു വീണ്ടും മികവ് കാണിച്ചു.
56 പന്തിൽ 73 റൺ നേടിയ താരം അത് നേടിയത് 8 ബൗണ്ടറിയുടെയും 3 സിക്സിന്റെയും സഹായത്തോടെയായിരുന്നു. സഞ്ജു കഴിഞ്ഞാൽ ടീമിന്റെ അടുത്ത ഉയർന്ന സ്‌കോറർ 13 റൺ നേടിയ എംഡി നിതീഷ് ആയിരുന്നു എന്നതിലുണ്ട് റൺ സ്കോർ ചെയ്യാൻ എത്രമാത്രം ബുദ്ധിമുട്ട് ആയിരുന്നു എന്ന്. എന്തായാലും എന്തുകൊണ്ടാണ് തന്റെ ഇന്ത്യൻ ടീമിലെ സ്ഥാനത്തിനായി ഇന്ത്യൻ താരങ്ങൾ ഇത്രമാത്രം വാദിക്കുന്നത് എന്ന് സഞ്ജു വീണ്ടും തെളിയിച്ചു.
ദക്ഷിണാഫിക്കക്ക് എതിരായ ടി 20 പരമ്പരയാണ് സഞ്ജുവിനെ കാത്തിരിക്കുന്ന അടുത്ത അസൈൻമെന്റ്.













Discussion about this post