ഇസ്ലാമാബാദ് : ഹോളി ആശംസകൾ അറിയിച്ച പാകിസ്ഥാൻ ക്രിക്കറ്റ് താരം ഷാനവാസ് ദഹാനിയെ പരിഹസിച്ച് മതമൗലികവാദികൾ . “സ്നേഹത്തിലും സമാധാനത്തിലും സന്തോഷത്തിലും നിറങ്ങളിലും ആഘോഷങ്ങളിലും വിശ്വസിക്കുന്ന ലോകമെമ്പാടുമുള്ള എല്ലാ സുന്ദരികൾക്കും. നിങ്ങൾക്ക് ഹോളി ആശംസകൾ.” ഇത്തരത്തിലായിരുന്നു ഷാനവാസ് ദഹാനിയുടെ ഹോളി ആശംസ.
ഷാനവാസ് ദഹാനിക്ക് പുറമെ മുൻ പാകിസ്ഥാൻ ക്രിക്കറ്റ് താരം ഡാനിഷ് കനേരിയയും ഹോളി ആശംസകൾ അറിയിച്ചിട്ടുണ്ട്. ജയ് ശ്രീറാം എന്നാണ് അദ്ദേഹം തന്റെ പോസ്റ്റിൽ കുറിച്ചത്. ലോകമെമ്പാടുമുള്ള എല്ലാവർക്കും ഹോളി ആശംസകൾ. ഇത് ഹോളിയാണ്. ജയ് സനാതൻ ധർമ്മം.- എന്നും അദ്ദേഹം കുറിച്ചു.
അതേസമയം, ഹോളി ആശംസകൾ നേർന്ന ദഹാനിയ്ക്കെതിരെ ശക്തമായ രോഷമാണ് മതമൗലികവാദികൾ ഉയർത്തുന്നത് . ‘ഹോളി ആശംസിക്കുന്നത് ഇസ്‌ലാമിൽ ഹറാമാണ്, ഹറാമിനെ അഭിനന്ദിക്കുന്നത് കുറ്റമാണ്’ , ഒരു മുസ്ലീം എന്ന നിലയിൽ നമുക്ക് അത് ആഘോഷിക്കാൻ കഴിയില്ല. – എന്നാണ് ചില കമന്റുകൾ. “ഒരു മുസ്ലീമിന് ഒരു ഉത്സവത്തിലും മറ്റ് മതസ്ഥരെ ആശംസിക്കാൻ കഴിയില്ല.”എന്നും ചിലർ പറയുന്നു .
കഴിഞ്ഞ വർഷം ദീപാവലി ആശംസകൾ നേർന്നതിനും ഷാനവാസ് ദഹാനിയെ ഇസ്ലാമിക മതമൗലികവാദികൾ പരിഹസിച്ചിരുന്നു . ‘താങ്കൾ മുസ്ലീമാണ് ദഹാനി സാഹിബ്’ എന്നായിരുന്നു അന്ന് പലരും ദഹാനിയെ ഓർമ്മിപ്പിച്ചത്.












Discussion about this post