ന്യൂഡൽഹി: പ്രിയങ്ക ഗാന്ധിയുടെ സെക്രട്ടറി സന്ദീപ് സിംഗ് ഭീഷണിപ്പെടുത്തുന്നുവെന്ന ആരോപണവുമായി ബിഗ് ബോസ് താരം അർച്ചന ഗൗതം. കോൺഗ്രസ് നേതാവ് കൂടിയായ അർച്ചന ഗൗതം 2022ലെ യുപി നിയമസഭാ തിരഞ്ഞെടുപ്പിൽ മീററ്റിലെ ഹസ്തിനപൂർ മണ്ഡലത്തിൽ നിന്ന് കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു. ജീവിക്കാൻ അനുവദിക്കുന്നില്ലെന്നും, സന്ദീപ് സിംഗ് തനിക്കെതിരെ നിരന്തരം ഭീഷണി മുഴക്കുവെന്നും കാണിച്ച് മീററ്റ് പോലീസിൽ അർച്ചന പരാതി നൽകിയിട്ടുണ്ട്.
സുരക്ഷ ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും ഇവർ കത്ത് നൽകിയിട്ടുണ്ട്. മീററ്റിലെ പാർതാപൂർ പോലീസ് സ്റ്റേഷനിൽ സന്ദീപിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തതായി സിറ്റി എസ്പി പിയൂഷ് സിംഗ് പറഞ്ഞു. അതേസമയം സന്ദീപ് സിംഗ് ഭീഷണിപ്പെടുത്തിയത് മുതൽ തന്റെ മകൾ ഭയത്തോടെയാണ് ജീവിക്കുന്നതെന്ന് അർച്ചനയുടെ അച്ഛൻ ഗൗതം ബുദ്ധ പറഞ്ഞു.
സന്ദീപിന്റെ ഭീഷണി ഉള്ളതിമാല്‍ മകള്‍ക്ക് കേന്ദ്രസുരക്ഷ നല്‍കണമെന്നും ഗൗതം ബുദ്ധ പറഞ്ഞു. ” കൊല്ലുമെന്നാണ് അയാള്‍ ഭീഷണിപ്പെടുത്തിയത്. നിയമത്തിലും മീററ്റിലെ ജില്ലാ ഭരണകൂടത്തേയുമെല്ലാം എനിക്ക് പൂർണ്ണ വിശ്വാസമുണ്ട്. എന്റെ മകൾ സുരക്ഷിതയാണെന്ന് ഭരണകൂടം ഉറപ്പുവരുത്തുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. എന്റെ മകളോട് അയാൾ മോശമായി പെരുമാറി. ഞങ്ങളുടെ സമുദായവും അപമാനിക്കപ്പെട്ടു. നിരവധി രാഷ്ട്രീയ നേതാക്കൾ എന്നോട് സംസാരിച്ചു, മകൾക്ക് സുരക്ഷ ഒരുക്കാമെന്ന് അവർ ഉറപ്പ് നൽകിയിട്ടുണ്ടെന്നും” ബുദ്ധ പറഞ്ഞു.
Discussion about this post