കൊല്ലം: കൊല്ലത്ത് വൻ ലഹരി വേട്ട. 214 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ. അജ്മൽ, സെയ്താലി, അൽത്താഫ് എന്നിവരാണ് പിടിയിലായത്. കുണ്ടറ സ്വദേശികളാണ് മൂന്ന് പേരും. വാഹനപരിശോധനയ്ക്കിടെയാണ് ഇവർ പിടിയിലാകുന്നത്. പോലീസ് ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്.
ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ നടത്തിയ വാഹനപരിശോധനയിലാണ് എംഡിഎംഎ പിടികൂടിയത്. വിവരങ്ങൾ ചോദിച്ചറിയുന്നതിനിടെ യുവാക്കളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയാണ് ഉദ്യോഗസ്ഥർ കാർ പരിശോധിക്കുന്നത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് കാറിനുള്ളിൽ ഒളിപ്പിച്ച എംഡിഎംഎ കണ്ടെത്തുന്നത്. മൂന്നുപേരെയും ചവറ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. കൊല്ലം ജില്ലയിലെ ഏറ്റവും വലിയ സിന്തറ്റിക് ലഹരിമരുന്ന് വേട്ടയാണിതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി
സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ ഒരുങ്ങുകയാണ് പോലീസ്. ഇപ്പോൾ പിടിയിലായവർ വൻ മയക്കുമരുന്ന് റാക്കറ്റിൻറെ ഭാഗമാണെന്നാണ് പോലീസ് സംശയിക്കുന്നത്. ഇവർക്ക് എംഡിഎംഎ എത്തിച്ച് നൽകിയവരെക്കുറിച്ച് ഉൾപ്പെടെ അന്വേഷണം നടത്തുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Discussion about this post