ഡല്‍ഹി: ഡല്‍ഹിയില്‍ ബീഫ് വില്പനയും, പോത്തിനെ കൊല്ലുന്നതും തടയണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. അഭിഭാഷകനായ നവാള്‍ കിഷോര്‍ ജാ നല്കിയ പൊതുതാല്പര്യ ഹര്‍ജിയാണ് കോടതി തള്ളിയത്. ചീഫ് ജസ്റ്റിസ് ജി രോഹിണി, ജസ്റ്റിസ് ജയന്ത് എന്നിവര്‍ അടങ്ങിയ ഡിവിഷന് ബെഞ്ചാണ് ബീഫ് വില്പന തടയണമെന്ന ആവശ്യം തള്ളിയത്.
ഗോവധം ഡല്‍ഹിയില്‍ നിരോധിച്ചിട്ടും അത് നടപ്പിലാക്കാന്‍ ശക്തമായ നടപടി ഉണ്ടാകുന്നില്ലെന്ന് ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. പൊതുതാല്പര്യ ഹര്‍ജിയിലെ ആവശ്യം ന്യായമാണെന്ന് തോന്നുന്നില്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി ഹര്‍ജി തള്ളിയത്.
ഡല്‍ഹിയിലെ അഗ്രികള്‍ച്ചറല്‍ കാറ്റില്‍ പ്രിസര്‍വേഷന്‍ ആക്ട് പ്രകാരം കാലികളെ സംരക്ഷിക്കുന്നുണ്ടെന്ന് ആം ആദ്മി പാര്‍ട്ടി സര്‍ക്കാരിനുവേണ്ടി ഹാജരായ അഭിഭാഷകന് കോടതിയെ ബോധ്യപ്പെടുത്തി.
സ്വാമി സത്യനാനന്ദ ചക്രധാരിയും ബീഫ് വില്പനയും പോത്തുകളെ കൊല്ലുന്നതും തടയണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു.
Discussion about this post