മുംബൈ: പ്രമുഖ ബോളിവുഡ് നടനും സംവിധായകനുമായ സതീഷ് കൗശിക്ക് അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. നടൻ അനുപം ഖേറാണ് മരണവാർത്ത പുറത്തുവിട്ടത്. തന്റെ ആത്മസുഹൃത്ത് ജീവനോടെയില്ലെന്ന് എഴുതേണ്ടിവരുമെന്ന് സ്വപ്നത്തിൽപ്പോലും ചിന്തിച്ചിരുന്നില്ല. 45 വർഷത്തെ സൗഹൃദത്തിനാണ് അന്ത്യമായത്. താങ്കളില്ലാതെ ഇല്ലാതെ എന്റെ ജീവിതം പഴയതുപോലെയാകില്ലെന്നും അദ്ദേഹം കുറിച്ചു.
നടൻ, തിരക്കഥാകൃത്ത്, കൊമേഡിയൻ, സംവിധായകൻ, നിർമാതാവ് എന്നീ മേഖലകളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച സതീഷ് കൗശിക് 1956 ഏപ്രിൽ 13-ന് ഹരിയാനയിലാണ് ജനിച്ചത്.
കങ്കണ റണാവത്ത് , മധുര് ഭണ്ഡാർക്കർ, മനോജ് ബാജ്പേയി, സോണി റസ്ദാൻ എന്നിവരുൾപ്പെടെയുള്ള ബോളിവുഡ് താരങ്ങൾ അന്തരിച്ച ചലച്ചിത്ര നിർമ്മാതാവും നടനുമായ സതീഷ് കൗശിക്കിന്റെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തുകയും ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു.
Discussion about this post