ചെന്നൈ: പരീക്ഷ കഴിഞ്ഞതിന് പിന്നാലെ ക്ലാസ് മുറികൾ അടിച്ചു തകർത്ത് വിദ്യാർത്ഥികൾ. ധര്‍മപുരി മല്ലപുരത്തെ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം. സ്‌കൂളിലെ പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ഥികളാണ് പ്രാക്ടിക്കല്‍ പരീക്ഷ പൂര്‍ത്തിയാക്കിയതിന് പിന്നാലെ സ്‌കൂളില്‍ അക്രമം നടത്തിയത്.
പരീക്ഷ കഴിഞ്ഞെത്തിയ ആൺകുട്ടികളും പെൺകുട്ടികളും അടങ്ങുന്ന ഒരു സംഘം ക്ലാസ് മുറികളില്‍ കയറി പുസ്തകങ്ങളും മറ്റും കീറിയെറിഞ്ഞു. തുടര്‍ന്ന് മേശകളും ബെഞ്ചുകളും ഫാനുകളും ഉള്‍പ്പെടെ അടിച്ചു തകര്‍ക്കുകയായിരുന്നു.
അദ്ധ്യാപകർ കുട്ടികളെ തടയാൻ ശ്രമിച്ചെങ്കിലും അവർ അടങ്ങാൻ കൂട്ടാക്കിയില്ല. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ, വിദ്യാഭ്യാസ ഓഫീസർ അന്വേഷണം ആരംഭിക്കുകയായിരുന്നു. അതിക്രമം കാട്ടിയ വിദ്യാര്‍ഥികളെ അഞ്ചുദിവസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തതായി വിദ്യാഭ്യാസ ഓഫീസര്‍ കെ.ഗുണശേഖരന്‍ അറിയിച്ചു.
വിദ്യാർത്ഥികളെ അക്രമം കാട്ടുന്നതിൽ നിന്നും പിന്തിരിപ്പിക്കുന്നതിൽ പരാജയപ്പെട്ട അദ്ധ്യപകർക്കെതിരെ വകുപ്പുതല അന്വേഷണത്തിനും വിദ്യാഭ്യാസ ഓഫീസർ ശുപാർശ ചെയ്തു. സംഭവത്തില്‍ അധ്യാപകരില്‍നിന്ന് വിശദീകരണം തേടാനും തീരുമാനമായി.
தருமபுரி அரசு பள்ளியில் பொருட்களை அடித்து நொறுக்கிய மாணவ மாணவிகள் 5 நாட்கள் சஸ்பெண்ட்#Dharmapuri pic.twitter.com/wXy0i4Uphc
— Tamil Diary (@TamildiaryIn) March 9, 2023









Discussion about this post