കണ്ണൂർ: പ്രാർത്ഥനയ്ക്ക് മസ്ജിദിൽ പോകാൻ അനുവദിച്ചില്ലെങ്കിൽ കഴുത്തറുത്ത് കൊല്ലുമെന്ന ഭീഷണിയുമായി തടവുപുള്ളി. കണ്ണൂർ സെൻട്രൽ ജയിലിലാണ് സംഭവം. ജയിൽ ഉദ്യോഗസ്ഥന് നേരെയാണ് ഭീഷണി. എൻഐഎ കേസിലെ തടവുകാരനായ നാറാത്ത് സ്വദേശി മുഹമ്മദ് പോളിക്കണ്ടിയാണ് ജയിൽ ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയത്. ഇയാൾക്കെതിരെ ജോയിന്റ് സൂപ്രണ്ട് ടൗൺ പോലീസിൽ പരാതി നൽകി.
വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. പ്രാർത്ഥനയ്ക്ക് മസ്ജിദിൽ പോകാൻ അനുവദിച്ചില്ലെങ്കിൽ കഴുത്തറുത്ത് കൊല്ലുമെന്നാണ് ഭീഷണി.
ഭീകരസംഘടനയായ ഐഎസിൽ ചേരാനായി ജോർജിയയിൽ പോയ ആളാണ് മുഹമ്മദ് പോളക്കണ്ടി. ഐഎസ് ബന്ധം തെളിഞ്ഞതിനെ തുടർന്നാണ് ദേശീയ അന്വേഷണ ഏജൻസി ഇയാളെ പിടികൂടുന്നത്. യു.എ.പി.എ. ചുമത്തി കണ്ണൂർ സെൻട്രൽ ജയിലിലെ അതിസുരക്ഷാ സംവിധാനമുള്ള പത്താം ബ്ലോക്കിലാണ് ഇയാളെ പാർപ്പിച്ചിട്ടുള്ളത്.












