കൊച്ചി : തൊടുപുഴ കൈവെട്ട് കേസിലെ മുഖ്യപ്രതിയെക്കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് എൻഐഎ. കേസിലെ ഒന്നാം പ്രതി എറണാകുളം ഓടക്കലി സ്വദേശി സവാദിനെ കുറിച്ച് വിവരം നൽകുന്നവർക്ക് 10 ലക്ഷം രൂപയാണ് പാരിതോഷികം പ്രഖ്യാപിച്ചത്.
2010 ൽ ആണ് തൊടുപുഴ ന്യൂമൻ കോളേജ് അധ്യാപകനായ പ്രൊഫസർ ടി ജെ ജോസഫിന്റെ കൈവെട്ടുന്നത്. അന്ന് മുതൽ പ്രതി ഒളിവിലാണ്. 11 പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ് കേസിലെ പ്രതികൾ. 13 വർഷമായിട്ടും മുഖ്യ പ്രതിയെ പിടിക്കാൻ സാധിക്കാതെ വന്നതോടെയാണ് എൻഐഎ പാരിതോഷികം പ്രഖ്യാപിച്ചത്.












