ഇടത് ഭരണമുറപ്പിച്ചത് രണ്ട് കോര്‍പ്പറേഷനില്‍ മാത്രം
യുഡിഎഫ് ഭരണം കൊച്ചിയില്‍ മാത്രം
തിരുവനന്തപുരത്തും, തൃശ്ശൂരും ബിജെപി നിര്‍ണായകം
കണ്ണൂരില്‍ കോണ്‍ഗ്രസ് വിമതന്‍ തീരുമാനിക്കും
കൊല്ലവും, കോഴിക്കോടും എല്‍ഡിഎഫ് ഭരണമുറപ്പിച്ചു
തിരുവനന്തപുരത്ത് ബിജെപിയ്ക്കും സാധ്യത
തൃശ്ശൂരില്‍ ബിജെപിയുടെ നിലപാട് നിര്‍ണായകം
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്ത് വന്നപ്പോള്‍ കോര്‍പറേഷനുകളില്‍ എല്‍.ഡി.എഫിന് മേധാവിത്വം. തിരുവനന്തപുരത്തും തൃശൂരിലും തൂക്കുസഭയ്ക്ക് സാധ്യത. തിരുവനന്തപുരം കോര്‍പറേഷനില്‍ ബി.ജെ.പി വന്‍ മുന്നേറ്റമാണുണ്ടാക്കി. തൃശ്ശൂരില്‍ ഏഴ് സീറ്റില്‍ ജയിച്ച സ്വതന്ത്രരരുടെ നിലപാട് നിര്‍ണായകമാവും. ഇവരില്‍ 7പേരുടെ പിന്തുണ നേടാനായാല്‍ കോര്‍പ്പറേഷന്‍ എല്‍.ഡി.എഫിന് ഭരിക്കാനാവും. തൃശ്ശൂരിലും ബി.ജെ.പി മുന്നേറ്റം ഉണ്ടാക്കി. ആറ് സീറ്റുകളാണ് ബി.ജെ.പിയ്ക്ക നേടാനായത്.
ലോക്‌സഭാ തിരഞ്ഞെടുപ്പോടെ ശ്രദ്ധാകേന്ദ്രമായ തിരുവനന്തപുരം കോര്‍പറേഷനില്‍ യു.ഡി.എഫിനെ പിന്തള്ളി ബി.ജെ.പി സീറ്റുകളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തേക്ക് വന്നതോടെ അവിടെ തൂക്കുസഭയായി.
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപി രണ്ടാം സ്ഥാനത്താണ് മുപ്പതിലധികം സീറ്റുകളില്‍ ബിജെപി മുന്നിട്ട് നില്‍ക്കുകയാണ്. എല്‍ഡിഎഫിനെ വിറപ്പിക്കുന്ന തലത്തിലാണ് ഇവിടെ ബിജെപിയുടെ മുന്നേറ്റം. വിജയം ആര്‍ക്കെന്ന് ഉറപ്പിക്കാന്‍ സാധിക്കാത്ത തരത്തിലാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍.
കൊച്ചി കോര്‍പ്പറേഷനില്‍ യുഡിഎഫ്.ഭരണം നിലനിര്‍ത്തി. 38 സീറ്റുകളില്‍ യുഡിഎഫും 30 സീറ്റുകളില്‍ എല്‍ഡിഎഫും മൂന്നു സീറ്റുകളില്‍ ബിജെപിയും നാലു സീറ്റുകളില്‍ വിജയിച്ചു. അതേസമയം, കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല. യുഡിഎഫിനും എല്‍ഡിഎഫിനും 27 സീറ്റുകള്‍ വീതം. യുഡിഎഫിന്റെ വിമതസ്ഥാനാര്‍ഥിയായി മല്‍സരിച്ച പി.കെ. രാഗേഷായിരിക്കും ഭരണം ആര്‍ക്കെന്ന് തീരുമാനിക്കുന്നത്. യുഡിഎഫിനെ പിന്തുണയ്ക്കാന്‍ രാഗേഷ് തീരുമാനിച്ചു.
കൊല്ലം, കോഴിക്കോട് കോര്‍പറേഷന്‍ ഇത്തവണയും ഇടതിന് ഒപ്പം നിന്നു. ആര്‍.എസ്.പി കൂടിവന്നിട്ടും കൊല്ലത്ത് യു.ഡി.എഫിന് കാര്യമായ മുന്നേറ്റമുണ്ടാക്കാനായില്ല എന്നത് ശ്രദ്ധേയമാണ്. കോഴിക്കോട് കടുത്ത മത്സരം കാഴ്ചവെക്കാനാകുമെന്ന് യു.ഡി.എഫ് കരുതിയെങ്കിലും വന്‍ തിരിച്ചടിയാണ് അവര്‍ക്കുണ്ടായത്. എല്‍.ഡി.എഫ് കഴിഞ്ഞതവണത്തെ അപേക്ഷിച്ച് കൂടുതല്‍ തിളക്കമാര്‍ന്ന വിജയം നേടി.
അതേ സമയം കൊല്ലം കോര്‍പ്പറേഷനില്‍ ബിജെപി ആദ്യമായി അക്കൗണ്ട് തുറന്നു. തേവള്ളിയിലാണ് ബിജെപി ജയിച്ചത്. ബിജെപി സ്ഥാനാര്‍ഥി കോകില എസ്.കുമാര്‍ 1093 വോട്ട് നേടിയപ്പോള്‍ സിപിഎം സ്ഥാനാര്‍ഥി ഗീതാ വിശ്വന് 858 വോട്ടും, ആര്‍എസ്പി സ്ഥാനാര്‍ഥി കുസുമം ടീച്ചര്‍ക്ക് 847 വോട്ടും നേടാനേ കഴിഞ്ഞൂള്ളൂ.
Discussion about this post