ഗുവാഹത്തി: അസമിൽ നിന്നും വ്യാജ പേരിൽ ഹിന്ദു പെൺകുട്ടിയെ തട്ടിക്കൊണ്ട് കേരളത്തിലെത്തിയ യുവാവ് അറസ്റ്റിൽ. പെൺകുട്ടിയുമായി രണ്ട് മാസമായി ഇയാൾ കേരളത്തിൽ ഒളിവിൽ കഴിഞ്ഞ് വരികയായിരുന്നു. അസമിലെ നാഗോണിൽ നിന്നുള്ള റമീജുൽ ഇസ്ലാം എന്നയാളാണ് മുന്ന ഗൊഗോയ് എന്ന പേരിൽ പെൺകുട്ടിയുമായി അടുത്തത്. സമൂഹമാദ്ധ്യമങ്ങളിൽ ഈ പേര് ഉപയോഗിച്ച് നിരവധി പെൺകുട്ടികളെ വലയിലാക്കിയിട്ടുണ്ട്. വിവാഹിതനായ ഇയാൾ മൂന്ന് കുട്ടികളുടെ പിതാവാണെന്നാണ് അസം പോലീസ് നൽകുന്ന വിവരം.
പെൺകുട്ടിയെ കാണാതായതോടെ മാതാവ് പേലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് അന്വേഷണത്തിൽ റമീജുൽ ഇസ്ലാമും പെൺകുട്ടിയും കേരളത്തിലുണ്ടെന്ന് മനസിലായി. ഇതിന് പിന്നാലെ അസമിൽ നിന്നെത്തിയ പോലീസ് സംഘം കേരളത്തിലെത്തി റമീജുൾ ഇസ്ലാമിനെ അറസ്റ്റ് ചെയ്തു.
എന്നാൽ കോടതിയിൽ ഹാരജാക്കി തിരികെ കൊണ്ടുപോയപ്പോൾ പോലീസ് വാഹനത്തിൽ നിന്ന് ചാടി രക്ഷപ്പെടാൻ ഇയാൾ ശ്രമിച്ചു. ഇതേ തുടർന്ന് ഇയാൾക്ക് നടുവിന് ഒടിവുണ്ടായി. പ്രതിയെ കേരളത്തിലെ ഒരു പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് ദിവസത്തെ ആശുപത്രിയിൽ ചികിത്സയ്ക്ക് ശേഷം പോലീസ് സംഘം ഇയാളെ ഹാജരാക്കിയ ശേഷം പ്രതിയെ തിരികെ അസമിലെത്തിക്കുകയും, പെൺകുട്ടിയെ രക്ഷപ്പെടുത്തുകയും ചെയ്തു.
Discussion about this post