ന്യൂഡൽഹി: ഇന്ത്യയ്ക്ക് ചരിത്ര മുഹൂർത്തം. ഗോൾഡൻ ഗ്ലോബിന് ശേഷം ഓസ്‌കർ പുരസ്‌കാരം സ്വന്തമാക്കി ആർആർആർ. മികച്ച ഗാനത്തിനുള്ള ഓസ്‌കർ പുരസ്‌കാരമാണ് നാട്ടു നാട്ടു സ്വന്തമാക്കിയത്. പുരസ്‌കാരം ഇന്ത്യയ്ക്ക് സമർപ്പിക്കുന്നതായി കീരവാണി വ്യക്തമാക്കി. 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഓസ്‌കര്‍ പുരസ്‌കാരം ഇന്ത്യയിലേക്ക് എത്തുന്നത്.
നേരത്തെ സ്ലം ഡോഗ് മില്ല്യണയർ എന്ന ചിത്രത്തിലൂടെ എ.ആർ.റഹ്മാനും ഇന്ത്യയിലേക്ക് ഓസ്‌കർ എത്തിച്ചിട്ടുണ്ട്. സ്ലം ഡോഗ് മില്ല്യണയർ ഇംഗ്ലീഷ് പശ്ചാത്തലത്തിലെടുത്ത ഇംഗ്ലീഷ് ചിത്രമായിരുന്നു. എന്നാൽ പൂർണമായും പ്രാദേശിക ഭാഷയിലുള്ള ഒരു തെന്നിന്ത്യൻ സിനിമയായിരുന്നു ആർആർആർ. കീരവാണിയുടെ വർഷങ്ങൾ നീണ്ട സംഗീത സപര്യക്കുള്ള ആദരം കൂടിയായാണ് ഈ നേട്ടം വിലയിരുത്തുന്നത്.
എം.എം.കീരവാണിയും മകൻ കാലഭൈരവയും ചേർന്നാണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. 20 ട്യൂണുകളിൽ നിന്ന് ആർആർആർ അണിയറ സംഘം വോട്ടിനിട്ടാണ് ഇപ്പോൾ കേൾക്കുന്ന നാട്ടു നാട്ടു പാട്ടിലേക്ക് എത്തിയത്.
ചന്ദ്രബോസാണ് പാട്ടിന്റെ രചന. പ്രേം രക്ഷിത് ആണ് ഗാനത്തിന്റെ നൃത്ത സംവിധാനം. ലിറിക് വീഡിയോ ആയി ആദ്യമിറങ്ങിയ നാൾ മുതൽ രാം ചരണിന്റെയും ജൂനിയർ എൻ.ടി.ആറിന്റെയും നൃത്തച്ചുവടുകൾ തരംഗമായിരുന്നു.
Discussion about this post