തിരുവനന്തപുരം: ചാണ്ടിയുടെ അതിഭയങ്കരമായ അഴിമതി ഭരണത്തിനും ജനവിരുദ്ധ ഭരണത്തിനും ജനങ്ങള്‍ നല്കിയ തിരിച്ചടിയാണ് എല്‍.ഡി.എഫിന്റെ വമ്പിച്ച വിജയമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്. സംസ്ഥാനത്ത് വര്‍ഗീയ ധ്രൂവീകരണമുണ്ടാക്കാനുള്ള ശ്രമങ്ങള്‍ക്ക് കനത്ത തിരിച്ചടി നല്‍കുന്നതാണ് തദ്ദേശ ഭരണ തിരഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹം പറഞ്ഞു.
യു.ഡി.എഫിന്റെ അപകടകരമായ രാഷ്ട്രീയ നിലപാട് ജനങ്ങള്‍ തള്ളിക്കളഞ്ഞു. യു.ഡി.എഫിന്റെ ഈ നിലപാടാണ് തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബി.ജെ.പിക്ക് രണ്ടാം സ്ഥാനം നേടാന്‍ സഹായിച്ചത്. വെള്ളാപ്പള്ളി നടേശന്റെ അവിഹിത കൂട്ടുകെട്ടിനും ജനങ്ങള്‍ മറുപടി നല്കി. ബി.ജെ.പിയുടെ വര്‍ഗീയ ഫാസിസ്റ്റ് നീക്കങ്ങളെ പ്രതിരോധിക്കാന്‍ സി.പി.എമ്മിന് മാത്രമെ സാധിക്കകയുള്ളുവെന്ന് ജനങ്ങള്‍ വിശ്വസിക്കുന്നുവെന്നാണ് തിരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കൊല്ലത്തും ആലപ്പുഴയിലും ചലനമുണ്ടാക്കാന്‍ വെള്ളാപ്പള്ളി ബി.ജെ.പി അവിശുദ്ധ കൂട്ടുകെട്ടിന് കഴിഞ്ഞില്ല. യു.ഡി.എഫിന്റെ ശക്തികേന്ദ്രങ്ങളില്‍ പോലും വന്‍ മുന്നേറ്റമുണ്ടാക്കാന്‍ എല്‍.ഡി.എഫിന് കഴിഞ്ഞുവെന്നും വി.എസ് ചൂണ്ടിക്കാട്ടി.
Discussion about this post