ഹൈദരാബാദ്: ആർആർആറിലെ ഗാനം നാട്ടു നാട്ടുവിന് ഒാസ്‌കർ ലഭിച്ചതിന് പിന്നാലെ പ്രതികരണവുമായി നടൻ രാംചരൺ. ഇത് രാജ്യത്തിന്റെ നേട്ടമാണെന്ന് അദ്ദേഹം പറഞ്ഞു. പുരസ്‌കാരം സ്വന്തമാക്കിയതിന് പിന്നാലെ ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
നമ്മൾ ജയിച്ചു. ഇന്ത്യൻ സിനിമ ജയിച്ചു. നമ്മുടെ രാജ്യം ജയിച്ചു. ഓസ്‌കർ പുരസ്‌കാരം വീട്ടിലേക്ക് വരുന്നു എന്ന് രാം ചരൺ ട്വിറ്ററിൽ കുറിച്ചു.
ഞങ്ങളുടെ ജീവിതത്തിലും ഇന്ത്യൻ സിനിമാ ചരിത്രത്തിലും ആർആർആറിന് പ്രത്യേക സ്ഥാനമുണ്ട്. ഒസ്‌കർ പുരസ്‌കാര നേട്ടത്തിൽ എല്ലാവരോടും പറഞ്ഞാൽ തീരാത്തത്ര നന്ദിയുണ്ട്. താൻ ഒരു സ്വപ്ന ലോകത്ത് ആണോ എന്ന് പോലും തോന്നിപ്പോകുന്നു. എല്ലാവരുടെയും ഈ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി. എസ്എസ് രാജമൗലിയും കീരവാണിയും ഇന്ത്യൻ സിനിമാ രംഗത്തെ അമൂല്യ രത്‌നങ്ങളാണെന്നും രാം ചരൺ കൂട്ടിച്ചേർത്തു.
ഒറിജിനൽ സോംഗ് വിഭാഗത്തിലാണ് ആർആർആറിനെ നാട്ടു നാട്ടു എന്ന ഗാനത്തിന് പുരസ്‌കാരം ലഭിച്ചത്. നേരത്തെ ഈ ഗാനം ഗോൾഡൻ ഗ്ലോബ് പുരസ്‌കാരവും സ്വന്തമാക്കിയിരുന്നു.
Discussion about this post