ബംഗളൂരു: വിവാഹ വാഗ്ദാനം നൽകി അഞ്ച് വർഷത്തോളം പീഡിപ്പിച്ചുവെന്ന കേസിൽ പ്രതിയ്‌ക്കെതിരായ ബലാത്സംഗക്കുറ്റം റദ്ദാക്കി കർണാടക ഹൈക്കോടതി . ഒരു സ്ത്രീയുടെ അനുമതിയില്ലാതെ ഇത്രയും വർഷത്തോളം ബന്ധത്തിൽ തുടർന്നുവെന്ന് കരുതാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ഹൈക്കോടതി ജഡ്ജി എം നാഗപ്രസന്നയാണ് വിധി പുറപ്പെടുവിച്ചത്.
തനിക്കെതിരായി യുവതി നൽകിയ പരാതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് യുവാവ് തന്നെയാണ് കോടതിയെ സമീപിച്ചത്. പരാതിക്കാരിയുമായി താൻ പ്രണയത്തിലായിരുന്നുവെന്നും, പ്രണയം തകർന്നപ്പോഴാണ് യുവതി പരാതിപ്പെട്ടതെന്നും യുവാവ് കോടതിയെ ധരിപ്പിച്ചു.
യുവാവിന്റെ വാദങ്ങൾ കേട്ട കോടതി, സമ്മതപ്രകാരമല്ലാതെ ഒരു വ്യക്തിയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുക, ബലാത്സംഗക്കുറ്റം എന്നീ വകുപ്പുകൾ കുറ്റാരോപിതനെതിരെ നിലനിൽക്കില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇരുവരും തമ്മിലുളള സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട കാര്യങ്ങൾ ക്രിമിനൽ വിശ്വാസ ലംഘനമായി കണക്കാക്കാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. അതേസമയം പരാതിക്കാരിക്കെതിരായ കൈയ്യേറ്റം, ഭീഷണി എന്നിവ നിലനിൽക്കുമെന്ന് കോടതി വ്യക്തമാക്കി.
Discussion about this post