ഹെദരാബാദ് : അഞ്ച് വയസുകാരനെ തെരുവ് നായ്ക്കൾ കടിച്ച് കൊന്നു. തെലങ്കാനയിലെ ഖമാം ജില്ലയിലാണ് സംഭവം. ഒരു മാസത്തിനിടെ ഇത് രണ്ടാമത്തെ തവണയാണ് തെരുവ് നായ ആക്രമണത്തിൽ കുട്ടി കൊല്ലപ്പെടുന്നത്.
വീടിന് പുറത്ത് തെരുവിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന ബനോത്ത് ഭാരത്തിനെ തെരുവ് നായ്ക്കൾ ഒന്നിച്ചെത്തി ആക്രമിക്കുകയായിരുന്നു. ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നായ്ക്കൾ കുട്ടിയെ കടിച്ചുകീറി. ശരീരത്തിൽ നിന്ന് ചോരയൊലിക്കുന്ന നിലയിലാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ അപ്പോഴേക്കും മരിച്ചിരുന്നു.
കഴിഞ്ഞ മാസം ഹൈദരാബാദിലെ ഒരു ഹൗസിംഗ് സൊസൈറ്റിയിൽ നാല് വയസുകാരനെ തെരുവ് നായ്ക്കൾ കടിച്ച് കൊന്നിരുന്നു. സംസ്ഥാനത്തെ വിവിധ ഇടങ്ങളിൽ തെരുവ് നായ ശല്യം രൂക്ഷമായ സാഹചര്യത്തിൽ കൂടുതൽ നടപടികൾക്കൊരുങ്ങുകയാണ് സർക്കാർ.
Discussion about this post