ദുഷാൻബെ: സ്ത്രീകൾക്ക് പ്രത്യേക ഡ്രസ് കോഡ് ഏർപ്പെടുത്തി താജിക്കിസ്ഥാൻ. കറുത്ത വസ്ത്രം ധരിക്കരുതെന്നും ഹിജാബ് പോലുള്ള ഇസ്ലാമിക സ്വാധീനമുള്ള വസ്ത്രങ്ങൾ സ്ത്രീകൾ പിന്തുടരുതെന്നും സ്ത്രീകൾക്ക് നൽകിയ ഡ്രസ് കോഡിൽ പറയുന്നു.
സിന്തറ്റിക്സ്, ഇറുകിയ പാന്റ്സ്, മിനിസ്‌കർട്ടുകൾ, ബ്ലൗസുകൾ, നൈറ്റ്ഗൗൺ, നേർത്ത വസ്ത്രങ്ങൾ അല്ലെങ്കിൽ പൊതുസ്ഥലത്ത് ചെരിപ്പുകൾ തുടങ്ങിയ ”അർദ്ധനഗ്‌ന യൂറോപ്യൻ വസ്ത്രധാരണ രീതി പിന്തുടരുതെന്നും സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്.
ഞങ്ങൾ താജിക് ശൈലിയിൽ വസ്ത്രം ധരിക്കുന്നു’ എന്ന പേരിലുള്ള ഒരു ക്യാമ്പെയ്നാണിത്. മെയ് 30 വരെ ഈ ക്യാമ്പെയ്ൻ തുടരുമെന്നാണ് റിപ്പോർട്ട്.
ഒമ്പത് ദശലക്ഷം വരുന്ന താജിക്കിസ്ഥാൻ പൗരന്മാരിൽ ഭൂരിഭാഗവും മുസ്ലീങ്ങളാണ്. അഫ്ഗാനിസ്ഥാനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഇസ്ലാമിക കലാപം നടത്തുമോയെന്ന ഭയം കാരണം താജിക്കിസ്ഥാൻ സർക്കാർ പൗരന്മാരെ നിരീക്ഷിച്ച് വരികയാണ്.
2015 മുതൽ, താജിക്കിസ്ഥാൻ സർക്കാർ ഹിജാബുകൾ, ബുർഖകൾ, “ഇസ്‌ലാമിക്” അല്ലെങ്കിൽ “വിദേശ” വസ്ത്രങ്ങൾ എന്നിവയെ നിരുത്സാഹപ്പെടുത്തുകയോ പൂർണ്ണമായും നിരോധിക്കുകയോ ചെയ്യുന്ന വിവിധ നിയമനിർമ്മാണങ്ങൾ നടപ്പിലാക്കിയിട്ടുണ്ട് .










