പാലക്കാട് : സിപിഎം പ്രകടനത്തിനിടെ യുവമോർച്ച പ്രവർത്തകർക്ക് നേരെ ആക്രമണം. ആലത്തൂർ പഴമ്പാലക്കോടാണ് സംഭവം. രണ്ട് യുവമോർച്ച പ്രവർത്തക്ക് വെട്ടേറ്റു.
യുവമോർച്ചാ പ്രവർത്തകരായ വിഷ്ണു, ദിനേശ് എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് വൈകീട്ടാണ് പ്രദേശത്ത് സിപിഎം പ്രകടനം നടത്തിയത്. ഇതിനിടെയാണ് പ്രവർത്തകരെ വെട്ടിപ്പരിക്കേൽപ്പിച്ചത്
സ്ഥലം സിഐയുടെ മുന്നിൽ വച്ചാണ് സിപിഎം പ്രവർത്തകർ ആക്രമണം നടത്തിയത്. ഇവരെ തടയാൻ പോയ വിഷ്ണുവിന്റെ അമ്മയ്ക്കും പരിക്കേറ്റിട്ടുണ്ട്. തുടർന്ന് യുവ മോർച്ച ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
സംഭവത്തിന് പിന്നാലെ സിപിഎം പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. എന്നാൽ 200 ഓളം സിപിഎം പ്രവർത്തകർ പോലീസ് സ്റ്റേഷൻ വളഞ്ഞിരിക്കുകയാണ്.
Discussion about this post