ഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രാമിൽ തെരുവിലൂടെ നഗ്നനായി ഓടിയ നൈജീരിയൻ സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. പിടിയിലായ നൈജീരിയൻ സ്വദേശിയെ വൈദ്യപരിശോധനക്കായി പോലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അയാളുടെ മാനസിക നിലയ്ക്ക് കുഴപ്പമൊന്നും ഇല്ലെങ്കിൽ കേസ് രജിസ്റ്റർ ചെയ്യുമെന്ന് പോലീസ് അറിയിച്ചു. ബുധനാഴ്ച വൈകുന്നേരം 6.00 മണിക്ക്, ഗുരുഗ്രാമിലെ തിരക്കേറിയ ടുലീപ് ചൗക്ക് സെക്ടർ 69ലെ തെരുവിലൂടെയാണ് നൈജീരിയൻ സ്വദേശി നഗ്നനായി ഓടിയത്. അപ്രതീക്ഷിതമായ സംഭവം പ്രദേശത്ത് ഗതാഗതക്കുരുക്ക് സൃഷ്ടിച്ചു.
തെരുവും കടന്ന് ഗ്രാമത്തിലൂടെ ഓടിയ ആളെ, നാട്ടുകാർ പിടികൂടി മരത്തിൽ കെട്ടിയിട്ടു. തുടർന്ന് പോലീസ് എത്തിയാണ് അയാളെ മോചിപ്പിച്ചത്.
Discussion about this post