ന്യൂഡൽഹി: കോക്പിറ്റിൽ ഇരുന്ന് ഭക്ഷണം കഴിച്ച പൈലറ്റുമാർക്കെതിരെ നടപടി സ്വീകരിച്ച് സ്‌പൈസ് ജെറ്റ്. രണ്ട് പൈലറ്റുമാരെ മാറ്റിനിർത്തി. സ്‌പൈസ് ജെറ്റ് വക്താവാണ് ഇക്കാര്യം അറിയിച്ചത്.
ഹോളി ദിനത്തിൽ ഡൽഹിയിൽ നിന്നും ഗുവാഹത്തിയിലേക്ക് പോയ വിമാനത്തിലെ പൈലറ്റുമാരാണ് കോക്പിറ്റിൽ ഇരുന്ന് ഭക്ഷണം കഴിച്ചത്. വിമാനത്തിലെ പ്രധാനപ്പെട്ട സ്ഥലമായതിനാൽ ഇവിടെയിരുന്ന് ഭക്ഷണം കഴിക്കുന്നതിന് പൈലറ്റുമാർക്ക് വിലക്കുണ്ട്. ഇതാണ് ഇരുവരും ലംഘിച്ചത്. ഹോളി ആഘോഷത്തിന്റെ ഭാഗമായിട്ടായിരുന്നു ഇരുവരും ഒന്നിച്ച് ഭക്ഷണം കഴിച്ചത്. കാപ്പിയും ഗുൽജിയയും ആയിരുന്നു ഇവർ ഭക്ഷിച്ചത്. എന്നാൽ ഇക്കാര്യം അധികൃതർ അറിഞ്ഞു . ഇതോടെയായിരുന്നു നടപടി.
കമ്പനി നടത്തിയ പ്രാഥമിക അന്വേഷണത്തിൽ പൈലറ്റുമാരിൽ നിന്നുണ്ടായത് ഗുരുതര സുരക്ഷാ വീഴ്ചയാണെന്ന് വ്യക്തമായി. ഇതോടെയായിരുന്നു നടപടി സ്വീകരിക്കാൻ തീരുമാനിച്ചത്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിന് ശേഷം ഇവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് സ്‌പൈസ് ജെറ്റ് വക്താവ് വ്യക്തമാക്കി.
Discussion about this post