എറണാകുളം: ബ്രഹ്മപുരം മാലിന്യപ്ലാന്റിൽ മനപ്പൂർവ്വം തീയിടുന്നതാണെന്ന് സംവിധായകനും ഫിലിം ചേംബർ സെക്രട്ടറിയുമായ അനിൽ തോമസ്. പുതിയ സിനിമയ്ക്ക് വേണ്ടി നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. ഇക്കാര്യങ്ങൾ സിനിമയിലൂടെ വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബ്രഹ്മപുരം പശ്ചാത്തലമാക്കി സിനിമയെടുക്കാൻ 2016 മുതൽ തന്നെ ആലോചന ഉണ്ടായിരുന്നു. ഇതിന് പിന്നാലെ കൂടുതൽ കാര്യങ്ങൾ അന്വേഷിച്ചു. ഇതോടെയാണ് പ്ലാന്റിന് തീ പിടിപ്പിക്കുന്നതാണെന്ന് വ്യക്തമായത്. ബ്രഹ്മപുരം മാലിന്യപ്ലാന്റിന്റെ ആരംഭം മുതൽ ഇതുവരെയുണ്ടായിട്ടുള്ള സംഭവ വികാസങ്ങളാണ് ചിത്രത്തിൽ ഉള്ളതെന്നും അനിൽ കൂട്ടിച്ചേർത്തു.
ബ്രഹ്മപുരം മാലിന്യപ്ലാന്റ് വിഷയമാക്കി ഇതുവരെ എന്ന പേരിലാണ് ചിത്രം നിർമ്മിക്കുന്നത്. ഷാജോണാണ് സിനിമയിൽ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വിജയകുമാർ, മനുരാജ്, ലത ദാസ് എന്നിവരും ചിത്രത്തിലുണ്ട്. കൊച്ചിയിലും കാന്തല്ലൂരുമാണ് നിലവിൽ ചിത്രീകരണം പുരോഗമിക്കുന്നത്. മാലിന്യപ്ലാന്റിൽ നിന്നും പുകയയുയർന്ന നാളുകളിലും ഷൂട്ടിംഗ് തടസ്സം കൂടാതെ നടന്നിരുന്നു.
Discussion about this post