കന്യാകുമാരി: യുവതിയുമായുള്ള അശ്ലീല സംഭാഷണവും വീഡിയോയും പുറത്തായ സംഭവത്തിൽ കന്യാകുമാരിയിലെ ഇടവക വികാരിക്കെതിരെ പോലീസ് കേസെടുത്തു. വികാരി ലൈംഗികമായ രീതിയിൽ ശല്യം ചെയ്തതായി കന്യാകുമാരി ജില്ലയിലെ 18 വയസുകാരിയായ വിദ്യാർത്ഥിനിയാണ് പരാതി നൽകിയത്.
അഴകിയമണ്ഡപത്തിന് സമീപം പ്ലാങ്കാലയിലെ സിറോ മലങ്കര കത്തോലിക്കാ സഭയുടെ കീഴിലെ ലിറ്റിൽ ഫ്‌ളവർ ഫൊറാന പള്ളി ഇടവകവികാരിയായ ബെനഡിക്റ്റ് ആന്റോ(30)ക്കെതിരെയാണ് കേസെടുത്തത്. സൈബർ ക്രൈം പോലീസ് അഞ്ചു വകുപ്പുകൾ ചുമത്തിയാണ് വൈദികനെതിരെ കേസെടുത്തത്.
വീഡിയോ പുറത്തായതോടെ വികാരി ഒളിവിൽ പോയിരുന്നു. കഴിഞ്ഞ മൂന്് ദിവസമായി ഇയാൾ ഒളിവിലാണ്.കളിയിക്കാവിളയ്ക്ക് സമീപം ഫാത്തിമ നഗർ സ്വദേശിയായ വൈദികനും ഒരു യുവതിയുമൊപ്പമുള്ള അശ്ലീല ഫോട്ടോകളും വാട്ട്‌സ്ആപ്പ് വീഡിയോയുമാണ് സോഷ്യൽമീഡിയയിൽ പ്രചരിച്ചത്








