Wednesday, March 22, 2023
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Entertainment Cinema

റോബിൻ രാധാകൃഷ്ണനുമായുളള സിനിമയ്ക്ക് സംഭവിച്ചതെന്ത്; വിശദീകരണവുമായി നിർമാതാവ് സന്തോഷ് കുരുവിള

by Brave India Desk
Mar 17, 2023, 04:00 pm IST
in Cinema, Kerala, Entertainment
Share on FacebookTweetWhatsAppTelegram

ബിഗ് ബോസിലൂടെ ശ്രദ്ധനേടി റോബിൻ രാധാകൃഷ്ണനുമായി ചെയ്യുന്ന സിനിമയെക്കുറിച്ചുള്ള വാർത്തകളോട് പ്രതികരിച്ച് നിർമാതാവ് സന്തോഷ് കുരുവിള. സിനിമയുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങൾ റോബിന്റേയും ടീമിന്റേയും നേതൃത്വത്തിൽ നടന്നിട്ടുള്ളതാണെന്ന് സന്തോഷ് കുരുവിള ഫേസ്ബുക്കിൽ കുറിച്ചു. ഇപ്പോൾ നടക്കുന്ന വിവാദങ്ങളിൽ ഇടപെടാൻ താത്പര്യമില്ലെന്നും സന്തോഷ് കുരുവിള പറഞ്ഞു.

ഈ സിനിമ ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടിട്ടില്ലെന്നും ഫസ്റ്റ് ലുക്ക് പോസ്റ്റർ രൂപകൽപ്പന ചെയ്തത് റോബിന്റെ നേതൃത്വത്തിൽ ആണെന്നും നിർമാതാവിന് ഇതിൽ പങ്കില്ലെന്നുമുള്ള ആരോപണങ്ങൾ ഉയർന്നിരുന്നു. ഇതോടെയാണ് പ്രതികരണവുമായി സന്തോഷ് കുരുവിള രംഗത്തെത്തിയത്.

Stories you may like

വളച്ചൊടിക്കപ്പെട്ട പുസ്തകത്തിൽ നിന്നല്ല നേരുറ്റ ജീവിതാനുഭവങ്ങളിൽ നിന്നാണ് ചരിത്രം വായിച്ചെടുക്കേണ്ടത്; പുഴ മുതൽ പുഴ വരെ മറ്റ് ഭാഷകളിലും വരട്ടെ; പശ്ചിമഘട്ടവും വിന്ധ്യനും കടന്ന് പുഴയൊഴുകി പരക്കട്ടെയെന്ന് ജെ നന്ദകുമാർ

ഒരു പത്രപരസ്യവും ടിവി പരസ്യവും ഇല്ലാതെയാണ് സിനിമ തിയറ്ററിലെത്തിയത്; അതിനുളള പണം ഇല്ലായിരുന്നു; എന്നിട്ടും ഈ സിനിമ ഓടുന്നുണ്ടെങ്കിൽ അത് വിജയമാണ്; അരുവി പതുക്കെ പുഴയായി നിറഞ്ഞ് ഒഴുകി തുടങ്ങി; സന്തോഷമുണ്ടെന്ന് രാമസിംഹൻ

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം-

ഡോക്ടർ റോബിൻ രാധാകൃഷ്ണൻ , ബിഗ്‌ബോസ് ഷോയിൽ നിന്ന് പുറത്ത് വന്നതിനു ശേഷം അദ്ദേഹത്തിന്റെ സിനിമാ പ്രവേശനത്തിനുള്ള സാധ്യതകളാരായാൻ ഒരു നിർമ്മാതാവ് എന്ന നിലയിൽ എന്നെ സമീപിച്ചിരുന്നു എന്നത് വസ്തുതയാണ്.

പുതുമുഖങ്ങളെ പ്രോത്സാഹിപ്പിയ്ക്കുന്ന ഒരു നിർമ്മാണ കമ്പനി എന്ന നിലയിൽ അദ്ദേഹത്തിന്റെ ചലച്ചിത്ര മോഹങ്ങളെ സാകൂതം ശ്രവിയ്ക്കുകയും ചെയ്തു. തുടർന്ന് അദ്ദേഹത്തിന് അനുയോജ്യമായ ഒരു സബ്ജക്ടും അത് നിർവ്വഹിക്കുവാൻ തയ്യാറായ സങ്കേതിക വിദഗ്ധരെ കണ്ടെത്തുന്നതിനുമായി പരിശ്രമങ്ങൾ എന്റെ നിർമ്മാണ കമ്പനി ആരംഭിയ്ക്കുകയും ചെയ്തിരുന്നു.

വരുവാൻ പോവുന്ന പ്രൊജക്ടിനെക്കുറിച്ചുള്ള മീഡിയാ അപ്‌ഡേഷൻസും കൂടാതെ ശ്രീ മോഹൻലാലിന്റെ പേജിലൂടെ നടത്തിയ പ്രഖ്യാപനവും ഡോക്ടർ റോബിന്റേയും ടീമിന്റേയും നേതൃത്വത്തിൽ നടന്നിട്ടുള്ളതാണ്.

ആ ഘട്ടത്തിൽ തന്നെ ശ്രീ റോബിൻ രാധാകൃഷ്ണൻ മലയാളത്തിലെ നിരവധിയായ നിർമ്മാതാക്കളെ കാണുകയും ചർച്ച നടത്തുകയും ചെയ്തിരുന്നു എന്നാണ് അറിഞ്ഞിരുന്നത്.

കോവിഡാനന്തരം ,സിനിമാ മേഖലയിലാകെ ഉണ്ടാകുന്ന മാറ്റങ്ങളെ നിരീക്ഷിയ്ക്കുകയും പിന്നീട് വളരെയധികം അവധാനതയോടു കൂടിയുമാണ് ഓരോ പ്രൊജക്ടുകളെയും സമീപിച്ചു വരുന്നത്. അടിസ്ഥാനപരമായി ഞാനൊരു പ്രവാസി വ്യവസായിയും നിരവധി രാജ്യങ്ങളിൽ ബിസിനസ്സ് ചെയ്യുന്ന ഒരു വ്യക്തി കൂടിയാണ്. സിനിമാ നിർമ്മാണം ഒരു ബിസിനസ്സ് നിലയിൽ എന്റെ പ്രഥമ പരിഗണനയിലുള്ള ഒന്നല്ല എന്നതാണ് വാസ്തവം, പക്ഷെ സിനിമ വ്യക്തിപരമായി ഒരു പാഷൻ തന്നെയാണ് ഇപ്പോഴും എപ്പോഴും ! ഏതൊരു പ്രൊജക്ടിനും ഒരു മികച്ച സബ്ജക്ടും ടീമും ഉരുത്തിരിയുന്നതുവരെ കാത്തിരിയ്ക്കുക എന്നതാണ് ഒരു ശൈലിയായി സ്വീകരിച്ചിട്ടുള്ളത്.

അഥവാ അങ്ങിനെ സംഭവിച്ചില്ലെങ്കിൽ അത് ഉപേക്ഷിയ്ക്കുകയും ചെയ്‌തേക്കാം. ഡോ റോബിൻ രാധാകൃഷ്ണൻ സിനിമാ മേഖലയിൽ സ്വപ്രയത്‌നത്താൽ ഉയർന്ന് വരുന്നതിനും ശോഭിയ്ക്കുകയും ചെയ്യുന്നതിന് യാതൊരു വിധ പ്രശ്‌നങ്ങളും ഉള്ളതായി കരുതുന്നില്ല. നിലവിൽ അദ്ദേഹത്തിനും ചുറ്റും നവമാധ്യമങ്ങളിൽ നടക്കുന്ന വിവാദങ്ങളിൽ ഭാഗഭാക്കാവാൻ വ്യക്തിപരമായും അല്ലാതേയും താൽപര്യമില്ല എന്ന് കൂടി അറിയിച്ചു കൊള്ളട്ടെ .

 

Tags: സിനിമsantosh kuruvilaDr Robin Radhakrishnanറോബിൻ രാധാകൃഷ്ണൻസന്തോഷ് കുരുവിള
ShareTweetSendShare

Discussion about this post


Latest stories from this section

ആമയുടെ പുറത്ത് പണം വച്ചാൽ ഇരട്ടിക്കും; യുവതിയുടെ 23 പവൻ തട്ടിയെടുത്ത കാമുകനും കൂട്ടാളിയും പിടിയിൽ

കാണാതായ യുവതിയുടെ മൃതദേഹം കട്ടിലിനടിയിൽ കമ്പളിയിൽ പൊതിഞ്ഞ നിലയിൽ; ഭർത്താവ് ഒളിവിൽ

തലസ്ഥാനത്ത് ഡിസിസി സെക്രട്ടറിയുടെ വസതിയിൽ ആദായനികുതി വകുപ്പ്-ഇഡി റെയ്ഡ്

ചരിത്രം കുറിക്കാനൊരുങ്ങി “ബ്ലൈൻഡ് ഫോൾഡ് “; രാജ്യത്തെ ആദ്യ ഓഡിയോ ചിത്രം ഒരുങ്ങുന്നു

Next Post

ലോകപ്രസിദ്ധനാ..., പത്ത് നട്ടെല്ലാ ഇവന്; ആധുനിക പാചകശാസ്ത്രത്തിൽ ലോകപ്രസിദ്ധമായ രണ്ട് അപ്പക്കുട്ടകൾ ഇവന്റെയാ.; ഗോവിന്ദനെ ട്രോളി ശ്രീജിത്ത് പണിക്കർ

Latest News

യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ സമാധാന പദ്ധതിയുമായി ചൈനീസ് പ്രസിഡന്റ് റഷ്യയിൽ; വ്‌ലാഡിമർ പുടിനുമായി കൂടിക്കാഴ്ച നടത്തി; ഷീ ജിൻപിംഗിന്റെ നീക്കം ഇന്ത്യയുടെ മേധാവിത്വത്തിന് തടയിടാൻ

അവസാന മത്സരത്തിൽ യുപിയെ വീഴ്ത്തി ഡൽഹി നേരിട്ട് ഫൈനലിൽ; എലിമിനേറ്ററിൽ മുംബൈയും യുപിയും ഏറ്റുമുട്ടും

ആമയുടെ പുറത്ത് പണം വച്ചാൽ ഇരട്ടിക്കും; യുവതിയുടെ 23 പവൻ തട്ടിയെടുത്ത കാമുകനും കൂട്ടാളിയും പിടിയിൽ

കാണാതായ യുവതിയുടെ മൃതദേഹം കട്ടിലിനടിയിൽ കമ്പളിയിൽ പൊതിഞ്ഞ നിലയിൽ; ഭർത്താവ് ഒളിവിൽ

തൂക്കിലേറ്റുന്നതിന് പകരം വേദനാ രഹിതമായ ബദൽ മാർഗങ്ങൾ വധശിക്ഷക്ക് പരിഗണിക്കാൻ സുപ്രീം കോടതിയുടെ നിർദേശം; വിവിധ ലോകരാജ്യങ്ങളിലെ വധശിക്ഷാ രീതികൾ പരിചയപ്പെടാം

തലസ്ഥാനത്ത് ഡിസിസി സെക്രട്ടറിയുടെ വസതിയിൽ ആദായനികുതി വകുപ്പ്-ഇഡി റെയ്ഡ്

ഭൂചലനത്തിൽ വിറച്ച് ഉത്തരേന്ത്യ;  പാകിസ്താനും അഫ്ഗാനിസ്ഥാനും ഉൾപ്പെടെ നിരവധി രാജ്യങ്ങളിലും പ്രകമ്പനം; ചിതറിയോടി ആളുകൾ

‘നരേന്ദ്ര മോദി എന്റെ ജ്യേഷ്ഠ സഹോദരൻ, അദ്ദേഹത്തിന്റെ സ്നേഹം നേടാൻ ഈ അനുജൻ ആഗ്രഹിക്കുന്നു‘: ഡൽഹി ബജറ്റിന് കേന്ദ്ര സർക്കാർ അനുമതി നൽകിയതിൽ പ്രതികരണവുമായി കെജ്രിവാൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India News.
Tech-enabled by Ananthapuri Technologies