Saturday, April 1, 2023
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

പുരാതന ക്ഷേത്രങ്ങളും സാംസ്‌കാരിക പാരമ്പര്യവും കൊണ്ട് സമ്പന്നം; ലോകത്തെ ഏറ്റവും മികച്ച സ്ഥലങ്ങളുടെ പട്ടികയിൽ ഇന്ത്യയിലെ ഈ രണ്ട് വിനോദസഞ്ചാര കേന്ദ്രങ്ങളും

by Brave India Desk
Mar 19, 2023, 12:17 pm IST
in India, International
Share on FacebookTweetWhatsAppTelegram

ടൈം മാഗസിൻ പുറത്തിറക്കിയ 2023 ലെ ലോകത്തിലെ ഏറ്റവും മികച്ച സ്ഥലങ്ങളുടെ പട്ടികയിൽ ഇടം പിടിച്ച് ഇന്ത്യയിലെ രണ്ട് വിനോദസഞ്ചാര കേന്ദ്രങ്ങൾ. മാഗസിന്റെ വാർഷിക പട്ടികയിൽ ആകെ അമ്പത് സ്ഥലങ്ങളാണുള്ളത്. ഈ പട്ടികയിൽ ഒഡീഷയിലെ മയൂർഭഞ്ചും ലഡാക്കുമാണ് ഇടം നേടിയിരിക്കുന്നത്.

ലോകത്തിലെ സന്ദർശിച്ചിരിക്കേണ്ട വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയാണ് മാഗസിൻ പുറത്തുവിട്ടിരിക്കുന്നത്്. ലഡാക്കിനും മയൂർഭഞ്ചിനുമായി ടൈം മാഗസിൻ പ്രൊഫൈൽ പേജുകൾ സൃഷ്ടിച്ചിട്ടുണ്ട്. അതിൽ ഈ സ്ഥലങ്ങൾ പട്ടികയുടെ ഭാഗമായതിന്റെ കാരണങ്ങളും വ്യക്തമാക്കിയിട്ടുണ്ട്. അപൂർവ കടുവകൾക്കും പുരാതന ക്ഷേത്രങ്ങൾക്കും സാംസ്‌കാരിക പാരമ്പര്യത്തിനും ഭക്ഷണത്തിനും പേരുകേട്ട സ്ഥലങ്ങളാണിതെന്ന് ടൈം മാഗസിൻ റിപ്പോർട്ടിൽ പറയുന്നു.

Stories you may like

ലഡാക്കിൽ ഭൂചലനം

ഒഡിഷയിൽ ചാരപ്രാവിനെ പിടികൂടി; കാലുകളിൽ ക്യാമറയും മൈക്രോ ചിപ്പും

ആൽപൈൻ ഭൂപ്രകൃതിയും ടിബറ്റൻ ബുദ്ധമത സംസ്‌കാരവുമുള്ള ലഡാക്ക് ഒന്നിലധികം തവണ സന്ദർശനം നടത്താൻ മാത്രം അത്ഭുതങ്ങൾ നിറഞ്ഞതാണെന്ന് മാഗസിൻ പറയുന്നു.

2023 ലാണ് ലഡാക്കിന്റെ തലസ്ഥാനമായ ലേയിൽ നിന്ന് 168 മൈൽ തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന ഹാൻലെ ഗ്രാമം ഉൾപ്പെടുന്ന പ്രദേശം ഇന്ത്യയിലെ ആദ്യത്തെ ഡാർക്ക് സ്‌കൈ റിസർവ് ആയി പ്രഖ്യാപിക്കപ്പെട്ടത്. ഈ ഗ്രാമത്തിന് വർഷത്തിൽ ഏകദേശം 270 രാത്രികളുണ്ട്. നുബ്ര വാലിയിലെ ക്യാഗർ ഹോട്ടൽ, ഷെൽ ലഡാക്ക്, ലേയിലെ ഡോൾഖർ എന്നിവിടങ്ങളെയും മാഗസിൻ പരാമർശിക്കുന്നുണ്ട്.

സമ്പന്നമായ സാംസ്‌കാരിക പാരമ്പര്യം, ഹരിതഭംഗി, പുരാതന ക്ഷേത്രങ്ങൾ എന്നിവയ്ക്ക് പേരുകേട്ട ഒഡീഷയിലെ മയൂർഭഞ്ച് പട്ടികയിലെ രണ്ടാമത്തെ ഇന്ത്യൻ വിനോദസഞ്ചാര കേന്ദ്രമാണ്. വളരെ അപൂർവമായ കറുത്ത കടുവയെ കാണുന്ന ഭൂമിയിലെ ഒരേയൊരു സ്ഥലമാണിതെന്ന് മാഗസിൻ വ്യക്തമാക്കുന്നു. പ്രസിദ്ധമായ സിമിലിപാൽ നാഷണൽ പാർക്ക് ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. ഈ ഏപ്രിലിൽ, യുനെസ്‌കോയുടെ സാംസ്‌കാരിക പൈതൃക പട്ടികയിലെ ആകർഷകമായ നൃത്തോത്സവമായ മയൂർഭഞ്ച് ഛൗ സംഘടിപ്പിക്കും. പുരാതന ആയോധന കലകളും നാടോടി നൃത്തവും സമന്വയിപ്പിക്കുന്ന ഛൗ ബെൽഗാഡിയ പാലസിൽ വെച്ചാണ് നടത്തുക എന്നും ടൈം മാഗസിൻ പറഞ്ഞു. സംസ്ഥാനത്തുടനീളം അതിശയകരമായ ജൈവവൈവിധ്യവും അനന്തമായ പൈതൃകവുമുണ്ടെന്നും വ്യക്തമാക്കുന്നുണ്ട്.

ഫ്‌ലോറിഡയിലെ ടാംപയാണ് മാഗസിന്റെ പട്ടികയിൽ ഒന്നാം സ്ഥാനത്ത്. ഒറേഗണിലെ വില്ലാമെറ്റ് വാലി, റിയോ ഗ്രാന്റെ, അരസോണയിലെ ടക്‌സൺ എന്നീ സ്ഥലങ്ങളും ഇതിൽ ഉൾപ്പെടുന്നു.

Tags: time magazineodishaladakhMayubhanjWorld's Greatest Places Of 2023'
ShareTweetSendShare

Discussion about this post

Latest stories from this section

ബ്ലാസ്‌റ്റേഴ്‌സിന് നാല് കോടി പിഴ; കോച്ച് വുക്കൊമനോവിച്ചിന് 10 മത്സരങ്ങളിൽ വിലക്ക്, അഞ്ച് ലക്ഷം പിഴ; ടീമും കോച്ചും പരസ്യക്ഷമാപണം നടത്തിയില്ലെങ്കിൽ പിഴത്തുക ഉയരുമെന്നും അച്ചടക്ക സമിതി

റംസാൻ ഭക്ഷണ വിതരണ കേന്ദ്രത്തിലെ തിരക്കിൽ പെട്ട് 11 പേർ മരിച്ചു; സംഭവം പാകിസ്താനിൽ

മാദ്ധ്യമപ്രവർത്തകനെ വെടിവച്ച് കൊല്ലാൻ ശ്രമിച്ച സംഭവം; കശ്മീരിൽ രണ്ട് ഭീകരർ അറസ്റ്റിൽ

ഗാൽവാൻ സംഘർഷത്തിന് ശേഷം ഇതാദ്യം: ചൈനീസ് പ്രതിരോധമന്ത്രി ഇന്ത്യ സന്ദർശിക്കും:

Next Post

പുറം ലോകവുമായി ബന്ധമില്ലാതെ 20 വർഷങ്ങൾ ; മാതാപിതാക്കൾ മരിച്ചതിനു ശേഷം വീട്ടിൽ നിന്ന് പുറത്തിറങ്ങാതെ സഹോദരങ്ങൾ

Latest News

ബ്ലാസ്‌റ്റേഴ്‌സിന് നാല് കോടി പിഴ; കോച്ച് വുക്കൊമനോവിച്ചിന് 10 മത്സരങ്ങളിൽ വിലക്ക്, അഞ്ച് ലക്ഷം പിഴ; ടീമും കോച്ചും പരസ്യക്ഷമാപണം നടത്തിയില്ലെങ്കിൽ പിഴത്തുക ഉയരുമെന്നും അച്ചടക്ക സമിതി

നിറഞ്ഞാടി ഗിൽ; ധോണിപ്പടയെ തകർത്ത് ടൈറ്റാൻസ്

റംസാൻ ഭക്ഷണ വിതരണ കേന്ദ്രത്തിലെ തിരക്കിൽ പെട്ട് 11 പേർ മരിച്ചു; സംഭവം പാകിസ്താനിൽ

മാദ്ധ്യമപ്രവർത്തകനെ വെടിവച്ച് കൊല്ലാൻ ശ്രമിച്ച സംഭവം; കശ്മീരിൽ രണ്ട് ഭീകരർ അറസ്റ്റിൽ

മുന്നാക്ക പിന്നാക്ക വ്യത്യാസമില്ലാതെ നടത്തിയ മുന്നേറ്റമായിരുന്നു വൈക്കം സത്യാഗ്രഹം; വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷം ദേശീയ തലത്തിൽ നടത്തണം: അർജ്ജുൻ റാം മേഘ് വാൾ

നയം മാറ്റാം, തീരാനോവ് മായുമോ? ചൈനയുടെ ഒറ്റക്കുട്ടി നയം അമ്മയുടെ ഹൃദയം തകർത്ത കഥ പങ്കുവെച്ച് അധ്യാപിക

വനിതാമതിൽ കെട്ടിയതിലൂടെയോ പാതിരാ നടത്തം നടന്നതിലൂടെയോ സ്ത്രീ ശാക്തീകരണം നടക്കില്ല; പെൺകുട്ടികളുടെ വിവാഹപ്രായം 21 ആകുന്നതിനെതിരെയുള്ള സർക്കാർ നിലപാട് വഞ്ചന :എബിവിപി

ഗാൽവാൻ സംഘർഷത്തിന് ശേഷം ഇതാദ്യം: ചൈനീസ് പ്രതിരോധമന്ത്രി ഇന്ത്യ സന്ദർശിക്കും:

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India News.
Tech-enabled by Ananthapuri Technologies