മലപ്പുറം : തിരുമാന്ധാംകുന്ന് ക്ഷേത്രത്തിൽ 2023 ലെ പൂരത്തോട് അനുബന്ധിച്ച് ക്ഷേത്രത്തോട് ചേർന്ന കെട്ടിടങ്ങളിൽ പച്ച പെയിന്റ് അടിച്ചതിനെതിരെ ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ ശശികല ടീച്ചർ രംഗത്ത്. ഹിന്ദു ഐക്യവേദി നേതാക്കൾ തിരുമാന്ധാംകുന്ന് ക്ഷേത്രത്തിലെത്തി നിവേദനം നൽകിയതായി ശശികല ടീച്ചർ അറിയിച്ചു. പെയിന്റ് മാറ്റുമെന്ന് പ്രതീക്ഷിക്കുന്നതായും ഇല്ലെങ്കിൽ തങ്ങൾ സ്വയം ഇത് മാറ്റിയടിക്കുമെന്നും ശശികല ടീച്ചർ പറഞ്ഞു.
”ഹിന്ദു ഐക്യവേദി നേതാക്കൾ തിരുമാന്ധാംകുന്ന് അമ്പലത്തിലെത്തി നിവേദനം നൽകി. പെയിന്റ് മാറ്റുമെന്നു തന്നെ പ്രതീക്ഷിക്കുന്നു അല്ലെങ്കിൽ പച്ചപ്പകൽ ഞങ്ങൾ പരസ്യമായി പെയിന്റ് മാറ്റിയടിക്കും. എനിക്ക് പെയിന്റിംഗ് അറിയില്ല, എന്നാലും ഞാനുണ്ടാകും മുന്നിൽ. കാരണം തിരുമാന്ധാം കുന്നിലമ്മ എന്റെ അച്ഛന്റെ കുടുംബത്തിന്റെ … അതുകൊണ്ടു തന്നെ എന്റേയും ധർമ്മ ദൈവമാണ്” ശശികല ടീച്ചർ കുറച്ചു.
തിരുമാന്ധാംകുന്ന് ക്ഷേത്രത്തിലെ ഓഫീസിന് പച്ചനിറം പൂശിയതിനെതിരെ ഹൈന്ദവ വിശ്വാസികളിൽ നിന്നും ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. സമൂഹമാദ്ധ്യമങ്ങളിൽ ഉൾപ്പെടെ ഇതിനെതിരെ വ്യാപക വിമർശനവും പ്രതിഷേധവുമാണ് ഉയരുന്നത്. സാധാരണ ക്ഷേത്രങ്ങളിൽ കണ്ടുവരാത്ത നിറമാണ് പച്ച. അതുകൊണ്ടു തന്നെ ഹൈന്ദവ വികാരത്തെ വ്രണപ്പെടുത്താനാണ് ഇതിലൂടെ ലക്ഷ്യമിട്ടത് എന്നാണ് ആരോപണം.
Discussion about this post