തിരുവനന്തപുരം: പതിമൂന്നുകാരനെ ബസിൽ നിന്ന് ഇറക്കിവിട്ട് കെഎസ്ആർടിസി വനിതാ കണ്ടക്ടർ. ടിക്കറ്റിനായി 20 രൂപയുടെ കീറിയ നോട്ട് നൽകിയെന്നാരോപിച്ചാണ് കുട്ടിയെ വഴിയിൽ ഇറക്കിവിട്ടത്.
തിരുവനന്തപുരത്താണ് സംഭവം. പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുട്ടിയെ നട്ടുച്ചയ്ക്ക് പെരുവഴിയിലാണ് യാതൊരു ദയയും ഇല്ലാതെ കണ്ടക്ടർ ഇറക്കിവിട്ടത്. ടിക്കറ്റിനായി 20 രൂപ നൽകിയപ്പോൾ കണ്ടക്ടർ നോട്ട് കീറിയതാണെന്ന് പറഞ്ഞു. വേറെ പൈസയില്ലെന്ന് പറഞ്ഞപ്പോൾ ബസിൽ നിന്ന് ഇറങ്ങാൻ ആവശ്യപ്പെട്ടു. അച്ഛന് വരാൻ പറ്റില്ലെന്ന് പറഞ്ഞിട്ടും കുട്ടിയെ ഇറക്കി വിടുകയായിരുന്നു.
ബസ് കിട്ടാനായി പാറ്റൂർ എങ്കിലും ഇറക്കാൻ പറഞ്ഞിട്ടും കണ്ടക്ടർ സമ്മതിച്ചില്ല. അരമണിക്കൂറോളം പൊരിവെയിലത്ത് നിന്നിട്ടും ബസ് കിട്ടാത്തതിനെ തുടർന്ന് കുട്ടി അതുവഴി വന്ന ഒരാളുടെ വണ്ടിയിൽ ചാക്ക വരെയെത്തുകയും പിന്നെ വീട്ടിലേക്ക് നടക്കുകയുമായിരുന്നു.
Discussion about this post