ന്യൂൽഹി ; വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരെ തൂക്കിലേറ്റാതെ മരണശിക്ഷ നടപ്പാക്കുന്നത് പരിഗണിക്കുമെന്ന് സുപ്രീം കോടതി. ഇതേക്കുറിച്ച് പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കുന്ന കാര്യം പരിഗണനയിലുണ്ടെന്ന് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് പറഞ്ഞു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവർക്ക് വേദന കുറഞ്ഞ തരത്തിലുള്ള മരണം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർജി പരിഗണിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
അന്തസ്സുളള മരണം മനുഷ്യന്റെ മൗലികാവകാശനാണ്. തൂക്കിലേറ്റുമ്പോൾ അന്തസ്സ് നഷ്ടമാകുന്നു. അതിനാൽ തൂക്കിലേറ്റാതെ വധശിക്ഷ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി. തുടർന്ന്
സാധ്യത ആരായണമെന്ന് കേന്ദ്ര സർക്കാരിനോട് സുപ്രീം കോടതി വാക്കാൽ ആവശ്യപ്പെട്ടു.
ഏതെങ്കിലും ഒരു പ്രത്യേക രീതിയിൽ വധശിക്ഷ നടപ്പാക്കണമെന്ന് നിർദ്ദേശിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ വേദന കുറഞ്ഞ മറ്റ് രീതിയിൽ വധശിക്ഷ നടപ്പാക്കാനുള്ള സാധ്യത പരിഗണിക്കാവുന്നതാണ്. ബദൽ നിർദ്ദേശങ്ങൾ ഉണ്ടെങ്കിൽ കേന്ദ്ര സർക്കാരുമായി ചർച്ച ചെയ്ത ശേഷം അഭിപ്രായം അറിയിക്കാമെന്ന് അറ്റോർണി ജനറൽ വ്യക്തമാക്കിയിട്ടുണ്ട്.
Discussion about this post