ഇസ്ലാമാബാദ്: പൊതുചടങ്ങിൽ ഹിന്ദിയിൽ സംസാരിച്ച പാകിസ്താൻ വിദ്യാഭ്യാസമന്ത്രിയ്ക്ക് നേരെ അസഭ്യവർഷവുമായി ഇസ്ലാമിസ്റ്റുകൾ. വിദ്യാഭ്യാസ മന്ത്രി റാണ തൻവീർ ഹുസൈന് നേരെയാണ് ഇസ്ലാമിസ്റ്റുകളുടെ ഭീഷണി.
ലാഹോറിലെ യൂണിവേഴ്സിറ്റി കോളേജിലാണ് സംഭവം. ബിരുദദാന ചടങ്ങിനിടെ ഹിന്ദിയിൽ ചില വാക്കുകൾ മന്ത്രി സംസാരിച്ചു. എന്നാൽ അപകീർത്തികരമായ ഭാഷ പ്രയോഗിച്ചു, മോശം ഭാഷ പ്രയോഗിച്ചു എന്നെല്ലാം ആരോപിച്ചാണ് ഇസ്ലാമിസ്റ്റുകൾ മന്ത്രിയ്ക്ക് നേരെ തിരിഞ്ഞത്. സംഭവം വിവാദമായതോടെ മന്ത്രി മാപ്പ് പറഞ്ഞു.
‘ഇത് ഞങ്ങളുടെ വിദ്യാഭ്യാസ മന്ത്രി റാണ തൻവീർ ഹുസൈനാണ്. ഈ മനുഷ്യന്റെ ഭാഷ നോക്കൂ, ഈ രാജ്യത്തെ വിദ്യാഭ്യാസത്തിന്റെ പരിതാപകരമായ അവസ്ഥ കണ്ട് ആരെങ്കിലും ആശ്ചര്യപ്പെടാതിരിക്കാൻ കഴിയുമോ, ഒരു ബിരുദദാന ചടങ്ങിന് പോലും അദ്ദേഹത്തിന് ശരിയായ ഭാഷ ഉപയോഗിക്കാൻ കഴിഞ്ഞില്ല. വിദ്യാഭ്യാസത്തിന്റെ അഭാവമാണ് ഇതിലൂടെ വ്യക്തമാകുന്നുവെന്ന് ഒരാൾ വിമർശിച്ചു. മന്ത്രിയുടെ നാക്കുളുക്കിയത് അല്ലെന്നും മനപ്പൂർവ്വം ഹിന്ദി സംസാരിച്ചതാണെന്നും ഇസ്ലാമിസ്റ്റുകൾ ആരോപിച്ചു.
പാകിസ്താന്റെ ഔദ്യോഗിക ഭാഷ ഉറുദുവാണ്. ഹിന്ദി സംസാരിക്കുന്നവരെ, പ്രത്യേകിച്ച് രാഷ്ട്രീയക്കാരെ മോശക്കാരായണ് ഇസ്ലാമിസ്റ്റുകൾ കണക്കാക്കുന്നത്.
Discussion about this post