Saturday, June 3, 2023
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Business

യുവാക്കളിൽ സുസ്ഥിര ഊർജ്ജത്തിന്റെ സാദ്ധ്യത പ്രചരിപ്പിക്കും; കന്യാകുമാരിയിൽ നിന്ന് കശ്മീരിലേക്ക് ഇലക്ട്രിക് വാഹനത്തിൽ സഞ്ചരിക്കുന്ന സുശീൽ റെഡ്ഡിയുമായി കൈകോർത്ത് കോളജ് ദേഖോ

by Brave India Desk
Mar 21, 2023, 08:50 pm IST
in Business
Share on FacebookTweetWhatsAppTelegram

കൊച്ചി: വിദ്യാർത്ഥികളിൽ പുനരുപയോഗ ഊർജ്ജത്തിന്റെ സാദ്ധ്യത പ്രചരിപ്പിക്കാൻ ഓൺലൈൻ ഉന്നത വിദ്യാഭ്യാസ സേവന പ്ലാറ്റ്‌ഫോമായ കോളേജ് ദേഖോ. കന്യാകുമാരിയിൽ നിന്ന് കശ്മീരിലേക്ക് ഇലക്ട്രിക് വാഹനത്തിൽ സഞ്ചരിക്കുന്ന സുശീൽ റെഡ്ഡിയുമായി കൈകോർത്താണ് കോളജ് ദേഖോ ഇതിനുളള ശ്രമങ്ങൾ നടത്തുന്നത്. പരിസ്ഥിതി സംരക്ഷണവും സുസ്ഥിര ഊർജ്ജവും അടുത്ത തലമുറയെ സ്വാധീനിക്കുന്ന രണ്ട് സുപ്രധാന വിഷയങ്ങളാണെന്ന് കോളേജ് ദേഖോ സഹസ്ഥാപകനും സിഇഒയുമായ രുചിർ അറോറ പറഞ്ഞു.

മാർച്ച് 13 നാണ് കന്യാകുമാരിയിൽ നിന്ന് സുശീൽ യാത്ര ആരംഭിച്ചത്. കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയ അദ്ദേഹം മുത്തൂറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസ്, അമിറ്റി ഗ്ലോബൽ ബിസിനസ് സ്‌കൂൾ, കൊച്ചിൻ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലെ വിദ്യാർത്ഥികളുമായി സംവദിച്ചു. ഇ-മൊബിലിറ്റിയുടെ പ്രാധാന്യത്തെക്കുറിച്ചും സുസ്ഥിര ബദലുകൾ തിരഞ്ഞെടുക്കുന്നതിനെക്കുറിച്ചും ഓൺലൈനിലും ഓഫ്ലൈനിലും സെമിനാറുകളും നടത്തി.

Stories you may like

No Content Available

കന്യാകുമാരിയിൽ നിന്ന് കശ്മീരിലേക്ക് ഇലക്ട്രിക് വാഹനത്തിൽ ഏകദേശം 5000 കിലോമീറ്റർ ആണ് സുശീൽ സഞ്ചരിക്കുന്നത്. കേരളത്തിലൂടെയുള്ള യാത്രയിൽ കോഴിക്കോട് ആണ് അടുത്ത ലക്ഷ്യം. ഏറ്റവും ദൈർഘ്യമേറിയ യാത്ര ‘ദി സൺപെഡൽ റൈഡ്’ നടത്തി ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയ വ്യക്തിയാണ് സുശീൽ.

യുവജനങ്ങളെ മികച്ച ഭാവിക്കായി ഒരുക്കുന്നതിന് അവരെ നയിക്കുന്നതിനും ശാക്തീകരിക്കുന്നതിനും കോളേജ് ദേഖോ എല്ലായ്‌പ്പോഴും മുൻപന്തിയിലാണെന്ന് രുചിർ അറോറ വ്യക്തമാക്കി. ബോധവൽക്കരണ യാത്രയുടെ ഭാഗമായി രാജ്യത്തുടനീളമുള്ള വിദ്യാർത്ഥികളുമായി സുശീൽ സംവദിക്കും.

കാലാവസ്ഥാ വ്യതിയാനം ഒരു യാഥാർഥ്യമാണ്, കഴിയുന്നത്ര ആളുകളിലേക്ക് അവബോധം പ്രചരിപ്പിക്കുന്നതിന് കോളേജ് ദേഖോയെപ്പോലെ സമാന ചിന്താഗതിക്കാരായ പങ്കാളികൾ ഉള്ളതിൽ സന്തോഷമുണ്ടെന്നും രുചിർ അറോറ കൂട്ടിച്ചേർത്തു. പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് അവബോധം വളർത്താനും ഇന്ത്യയ്ക്ക് മികച്ച ഭാവി സൃഷ്ടിക്കാനുള്ള ദൗത്യത്തിൽ രാജ്യത്തുടനീളമുള്ള വിദ്യാർത്ഥികൾക്കിടയിൽ എത്തിച്ചേരാനുമാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

Tags: കോളേജ് ദേഖോകന്യാകുമാരിദി സൺപെഡൽ റൈഡ്ഗിന്നസ് വേൾഡ് റെക്കോർഡ്സുശീൽ റെഡ്ഡിരുചിർ അറോറCollege Dekho
ShareTweetSendShare

Discussion about this post

Latest stories from this section

റഷ്യയിൽ നിന്നുളള എണ്ണ ഇറക്കുമതി വീണ്ടും സർവ്വകാല റെക്കോഡിൽ; മെയ് മാസത്തിൽ 15 ശതമാനം വർദ്ധന; വിലയിലും വൻ ഇടിവ്; ഒപെക് രാജ്യങ്ങൾക്ക് വൻ തിരിച്ചടി

ചൈനീസ് കമ്പനികളുടെ വ്യാവസായിക ലാഭത്തിൽ വൻ ഇടിവ്; 2023 ലെ ആദ്യ നാല് മാസത്തിൽ ഇടിവ് 21.4 ശതമാനം

ഓസ്‌ട്രേലിയൻ കമ്പനികളെ ഇന്ത്യയിലേക്ക് നിക്ഷേപത്തിന് ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി; സിഇഒമാരുമായി കൂടിക്കാഴ്ച നടത്തി

ഹിൻഡൻബർഗ് മറികടന്ന് പവർഫുള്ളായി അദാനി ഗ്രൂപ്പ്; ഓഹരി വിപണിയിൽ വൻ മുന്നേറ്റം

Next Post

സുഹൃത്തുക്കൾ മയക്കുമരുന്ന് മണപ്പിച്ചു, പിന്നാലെ ശാരീരികാസ്വാസ്ഥത; 17 കാരന്റെ മരണത്തിൽ ദുരൂഹതയെന്ന് കുടുംബം

Latest News

ഒഡീഷ ട്രെയിൻ ദുരന്തം; കേരളത്തിൽ നിന്നുള്ള ട്രെയിനുകൾ റദ്ദാക്കി; വിവരങ്ങൾ അറിയാം

ഒഡിഷ ട്രെയിൻ അപകടം : കവച് ഇവിടെ ആക്ടീവ് ആകില്ല; അറിയേണ്ടത് ആദ്യത്തെ ട്രെയിൻ എങ്ങനെ പാളം തെറ്റിയെന്നാണ്

ജോലിയിൽ പ്രവേശിച്ച് രണ്ടാം ദിവസം മുതൽ കൈക്കൂലി; ആദ്യം കിട്ടിയത് 500 രൂപ; കൈക്കൂലി വാങ്ങി മാസം 40,000 സമ്പാദിക്കാറുണ്ടെന്നും സുരേഷ് കുമാർ

‘എന്റെ ഭാര്യ കഴിഞ്ഞാൽ ഏറ്റവും സുന്ദരിയായ കഴിവുള്ള നടി’:കീർത്തി സുരേഷിനെകുറിച്ച് ബോണികപൂറിൻറെ വാക്കുകൾ

ഹൃദയം നുറുങ്ങുന്നു; ഒഡീഷയിലെ തീവണ്ടി ദുരന്തത്തിൽ ദു:ഖം രേഖപ്പെടുത്തി സിനിമാ താരങ്ങൾ

പേപ്പട്ടിയെയും കമ്യൂണിസ്റ്റുകാരെയും ഒരുമിച്ച് കണ്ടാൽ ജനങ്ങൾ കമ്യൂണിസ്റ്റുകാരെ തല്ലും; ആ കാലം വിദൂരമല്ലെന്ന് ബിജെപി

മുഖ്യമന്ത്രി യാചക വേഷം അണിയാൻ ശ്രമിക്കുന്നു; ഇത് ഇറച്ചിക്കടയിൽ എല്ലിൻ കഷ്ണം തേടിപ്പോകുന്ന പട്ടികളുടെ അവസ്ഥയ്ക്ക് സമം; മുഖ്യമന്ത്രിയുടെ അമേരിക്കൻ സന്ദർശനത്തെ വിമർശിച്ച് ഷിബു ബേബി ജോൺ

ഒഡീഷ ട്രെയിൻ അപകടം; ആശുപത്രിയിലെത്തി പരിക്കേറ്റവരെ ആശ്വസിപ്പിച്ച് പ്രധാനമന്ത്രി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies